സുപ്രീം കോടതി വിധിയില്‍ അഭിപ്രായപ്രകടനം നടത്തി; നടി സ്വര ഭാസ്‌കറിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി നിഷേധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 23, 2020

സുപ്രീം കോടതി വിധിയില്‍ അഭിപ്രായപ്രകടനം നടത്തി; നടി സ്വര ഭാസ്‌കറിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിന് നടി സ്വര ഭാസ്‌കറിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അനുമതി നിഷേധിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. മുംബൈയിലെ ഒരു ചടങ്ങില്‍വച്ച് സ്വര ഭാസ്‌കര്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍, അഭിപ്രായം പറയുന്നത് അപകീര്‍ത്തിപ്പെടുത്തലോ അവഹേളനമോ അല്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു.

ഒരേ വിധിന്യായത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നാല്‍ അതു തകര്‍ത്തവര്‍ക്ക് പാരിതോഷികം നല്‍കുന്നതുമായ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നുമാണ് സ്വര ഭാസ്‌കര്‍ ചടങ്ങില്‍ പറഞ്ഞത്. ഇതു നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ആക്രമണം എന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.



from mangalam.com https://ift.tt/2YoMcUM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages