തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം കാരണവും പടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനാലും അടുത്ത അഞ്ചുദിവസം ശക്തമായ മഴ പെയ്യും. ഇത് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
അതേസമയം, മധ്യ-വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. സംസ്ഥാനത്താകെ അതിജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയില്ല. സമുദ്രനിരപ്പില്‍ നിന്ന് 7.6 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യമുണ്ട്. കനത്തമഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.
ബുധനാഴ്ച രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോടുവരെയുള്ള തീരത്ത് മൂന്നുമുതല്‍ 3.6 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പുനല്‍കി.
ഓറഞ്ച് അലര്‍ട്ട് ഇങ്ങനെ...
ഓഗസ്റ്റ് 5 ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ഓഗസ്റ്റ് 6 എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ഓഗസ്റ്റ് 7 എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
ഓഗസ്റ്റ് 8 കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
from mangalam.com https://ift.tt/2DocSO2
via IFTTT
No comments:
Post a Comment