ലെബനന്‍ സ്‌ഫോടനം : 78 മരണം, അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ ; ഭൂകമ്പത്തിന് സമാനമായ സ്‌ഫോടനത്തി​ന്റെ വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 4, 2020

ലെബനന്‍ സ്‌ഫോടനം : 78 മരണം, അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ ; ഭൂകമ്പത്തിന് സമാനമായ സ്‌ഫോടനത്തി​ന്റെ വീഡിയോ

ബെയ്‌റൂട്ട്: അനധികൃതമായി സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് ലെബനനില്‍ വന്‍ ദുരന്തം. ചൊവ്വാഴ്ച ബെയ്‌റൂട്ട് തുറമുഖത്തിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തെ ഭീകരാക്രമണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. അതേസമം സ്‌ഫോടനത്തില്‍ നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. 4000 ലധികം പേര്‍ക്കാണ് പരിക്കേറ്റത്.

എന്നാല്‍ ഭീകരാക്രമണമാണെന്ന് ഉറപ്പിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. 78 പേരുടെ മരണം ലബനന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടപ്പുണ്ട് എന്നാണ് കരുതുന്നത്. ഇതോടെ മരണസംഖ്യ ഉയരുമെന്ന് വ്യക്തമായി. യാതൊരു സുരക്ഷാ മാനദണ്ഡവും പുലര്‍ത്താതെ ആറ് വര്‍ഷമായി സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. അതേസമയം ഇത്രയധികം സ്‌ഫോടക വസ്തുക്കള്‍ അസാധാരണമായി സൂക്ഷിക്കാന്‍ അനുമതി നല്‍കിയത് ആരാണെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ലബനന്റെ ശത്രുരാജ്യം ഇസ്രായേല്‍ അടക്കമുള്ള വിവിധ ലോകരാജ്യങ്ങള്‍ ലെബനന് അടിയന്തിര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് 100 ബില്യണ്‍ ലിറ ലബനന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ചെറിയ അണുബോംബ് പൊട്ടിയാല്‍ ഉള്ളത്ര നാശനഷ്ടങ്ങളാണ് ഉണ്ടായത്. അനേകം കെട്ടിടങ്ങള്‍ സ്‌ഫോടനത്തിന്റെ ഭാഗമായി തകര്‍ന്നു. കിലോമീറ്ററുകളാണ് സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായത്. ശക്തിയേറിയ ഒരു ഭൂചലനത്തിന് സമാനമായിരുന്നു സ്‌ഫോടനത്തിന്റെ പ്രകമ്പനം. ആള്‍ക്കാരെ ബെയ്‌റൂട്ടില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണം എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ആരോപണമെങ്കിലും ഇത് പ്രസിഡന്റ് സാധാരണഗതിയില്‍ നടത്തുന്ന പ്രസ്താവന എന്നാണ് വൈറ്റ്ഹൗസിന്റെ വിശദീകരണം. എന്നാല്‍ കൃത്യമായ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണോ അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. നൂറു കണക്കിന് ആള്‍ക്കാര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ട് കിടപ്പുള്ളതായിട്ടാണ് വിവരം.

സ്‌ഫോടനത്തിന്റെ തീവ്രത കിലോ മീറ്ററുകള്‍ കടന്നുപോയി. തകര്‍ന്ന കെട്ടിടങ്ങളില്‍ ആശുപത്രികള്‍ വരെ ഉള്ളതിനാല്‍ പരിക്കേറ്റവരെ വളരെ ദൂരേയ്ക്ക് കൊണ്ടുപോകേണ്ട അവസ്ഥയിലാണ് ലബനന്‍. 2013 മുതല്‍ ഇറക്കുമതി ചെയ്തിരുന്ന അമോണിയം നൈട്രേറ്റായിരുന്നു സൂക്ഷിക്കപ്പെട്ടത്. വളം നിര്‍മ്മിക്കാനും സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുമാണ് സാധാരണ അമോണിയം നൈട്രേറ്റ് ഉപയോഗിക്കാറുള്ളത്. സാമ്പത്തീക പ്രതിസന്ധിയൂം കോവിഡ് പ്രതിസന്ധിയൂം രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ ഉണ്ടായിരിക്കുന്ന സ്‌ഫോടനം ലെബനനെ വലച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/2ESczeY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages