വാഷിങ്ടന്‍: യുഎസിലേത് മികച്ച കോവിഡ് പേരാരാട്ടമാണെന്നും ഇന്ത്യയില്‍ സ്ഥിതി വഷളാവുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസ് മികച്ച പോരാട്ടമാണു നടത്തുന്നതെന്നാണ് ട്രംപിന്റെ വാദം.
ചൈനയിലും കൊറോണ വീണ്ടും പടരുകയാണെന്നും ട്രംപ് പറഞ്ഞു. 'ചൈനയില്‍ ഇപ്പോള്‍ രോഗം വീണ്ടും വരുന്നു. ഇന്ത്യയിലും ഭയങ്കര പ്രശ്‌നമാണ്. മറ്റു രാജ്യങ്ങളും പ്രശ്‌നത്തിലാണ്.' മാധ്യമ പ്രവര്‍ത്തകരോടു ട്രംപ് പറഞ്ഞു.
60 ദശലക്ഷം പേര്‍ക്കു യുഎസില്‍ കോവിഡ് പരിശോധന നടത്തി. കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യമാണു യുഎസ്. 4.7 ദശലക്ഷം പേരാണു രോഗബാധിതരായത്. 1.55 ലക്ഷത്തിലേറെ പേര്‍ മരിച്ചു.
from mangalam.com https://ift.tt/31loA4c
via IFTTT
No comments:
Post a Comment