സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിനങ്ങള്‍ ദുരിത നാളുകളാണ്. ശരീരത്തിനും മനസിനും ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയുമാണ് ഇതിന് കാരണം. ഇത്തരത്തില്‍ വേദന സഹിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചുള്ള ഹരിത പദ്മനാഭന്‍ എന്ന യുവതിയുടെ കുറിപ്പാണ് വൈറല്‍ ആകുന്നത്. ഭാര്യയും, മകളും, സഹോദരിയും, പാട്‌നറും, സുഹൃത്തും എല്ലാം ഈ അവസ്ഥയിലൂടെ ആണ് കടന്നു പോവുന്നത്. ഇത് തരണം ചെയ്യാന്‍ എല്ലാവര്‍ക്കും ഒരു ബാഗ് വേണമെന്ന് ഓര്‍മ്മിപ്പിച്ചു കുറിപ്പ്. ഷബ്‌ന സുമയ്യയുടെ വരയ്‌ക്കൊപ്പമാണ് കുറിപ്പ്.
കുറിപ്പിന്റെ പൂര്‍ണരൂപം;
നമ്മള്‍ കാണുന്ന നാപ്കിന്‍ പരസ്യത്തില്‍ പെണ്ണുങ്ങള്‍ ഓടി ചാടി നടക്കുന്നത് പോലെയല്ല പീരീഡ്‌സിന്റെ ശരിക്കുമുള്ള ദിവസങ്ങള്‍.
പുരുഷന്മാര്‍ക്കു ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത, അവര്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കേണ്ട തുടര്‍ച്ചയായ ഏഴ് ദിവസത്തെ ബ്ലീഡിങ് ??
ചിലര്‍ക്കതു സാധരണ ദിവസം പോലെ ആണേല്‍, ചിലര്‍ക്കത് നരക വേദനയാണ്. അടിവയറ്റില്‍ തുളച്ചു കയറുന്ന വേദനയില്‍ തുടങ്ങി, നടുവേദന, തലകറക്കം, muscle pain, vomiting തുടങ്ങി, നിക്കാനോ, ഇരിക്കാനോ, കിടക്കാനോ പറ്റാത്ത അവസ്ഥ.
അതിനിടയില്‍ എവിടന്നോ കയറി വരുന്ന ദേഷ്യവും, വാശിയും, സങ്കടവും, frutsration ഉം അടങ്ങിയ ഒരു പ്രത്യേക മാനസികാവസ്ഥ. ഇത് അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ.
അമ്മയും, ഭാര്യയും, മകളും, സഹോദരിയും, പാട്‌നറും, സുഹൃത്തും എല്ലാം ഈ അവസ്ഥയിലൂടെ ആണ് കടന്നു പോവുന്നത്. ഇത് തരണം ചെയ്യാന്‍ എല്ലാവര്‍ക്കും ഒരു ബാഗ് വേണം.
A Bag Full Of Love??
വര : @Shabna sumayya??
from mangalam.com https://ift.tt/2PoX14f
via IFTTT
No comments:
Post a Comment