ബ്ലൗസ് ഇറക്കി വെട്ടുന്ന പെണ്ണുങ്ങള്‍, ശരീരവടിവ് പ്രദര്‍ശിപ്പിക്കുന്ന പോലെ സാരി ഉടുക്കുന്ന നാരികള്‍, ലെഗ്ഗിന്‍സ് ഇടുന്നവര്‍; പീഡിപ്പിക്കപ്പെട്ട 75കാരിയെ പോലും മോശക്കാരാക്കുന്ന വഴിതെറ്റിയ പുരുഷ ബോധത്തിനെതിരെ കല മോഹന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 4, 2020

ബ്ലൗസ് ഇറക്കി വെട്ടുന്ന പെണ്ണുങ്ങള്‍, ശരീരവടിവ് പ്രദര്‍ശിപ്പിക്കുന്ന പോലെ സാരി ഉടുക്കുന്ന നാരികള്‍, ലെഗ്ഗിന്‍സ് ഇടുന്നവര്‍; പീഡിപ്പിക്കപ്പെട്ട 75കാരിയെ പോലും മോശക്കാരാക്കുന്ന വഴിതെറ്റിയ പുരുഷ ബോധത്തിനെതിരെ കല മോഹന്‍

75 വയസ്സുള്ള വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച സംഭവം ഇന്നലെയാണ് പുറത്തെത്തുന്നത്. എറണാകുളം കോലഞ്ചേരിയില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു ദാരുണ വാര്‍ത്ത പുറത്തെത്തിയത്. ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍. സംഭവത്തെ കുറിച്ചുള്ള വാര്‍ത്തക്ക് കീഴില്‍ വന്ന മോശമായ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കലയുടെ കുറിപ്പ്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട വൃദ്ധയായ സ്ത്രീയെ കുറിച്ച് പോലും മോശമായ രീതിയില്‍ ചിന്തിക്കുന്ന പുരുഷ ബോധത്തെ കല വിമര്‍ശിക്കുന്നുണ്ട്.

കല മോഹന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

ഞാനിങ്ങനെ എഴുതി തുടങ്ങി.., നിര്ഭയയ്ക്ക് സമാനമായ ബലാത്സംഗം നേരിട്ടത് 75 വയസ്സുള്ള വൃദ്ധ... ക്രൂരമായ പീഡനത്തിനാണ് ഇരയായത്.. നെഞ്ച് മുതല്‍ വയറു വരെയും വരഞ്ഞു കീറിയിട്ടുണ്ട്.. ജനേന്ദ്രിയത്തില്‍ സാരമായ മുറിവ്.. മൂത്രസഞ്ചി പൊട്ടിയിട്ടുണ്ട്.. മൂന്ന് പേര് പിടിയില്‍.. ഓമന എന്നൊരു സ്ത്രീ ഉള്‍പ്പെടുന്ന സംഘം ആണ് ഇതിനു പിന്നില്.. എറണാകുളം കോലഞ്ചേരിയിലാണ് സംഭവം..

ലിപ്സ്റ്റിക്ക് ഇടുന്ന പെണ്ണുങ്ങള്‍, ബ്ലൗസ് ഇറക്കി വെട്ടുന്ന പെണ്ണുങ്ങള്‍, ശരീരവടിവ് പ്രദര്‍ശിപ്പിക്കുന്ന പോലെ സാരി ഉടുക്കുന്ന നാരികള്‍, ലെഗ്ഗിന്‍സ് ഇടുന്നവര്‍, ഉച്ചത്തില്‍ ചിരിക്കുന്നവര്‍, ആനയെ പോലെ ചവിട്ടി കുലുക്കി നടക്കുന്നവര്‍, കാമുകനോടൊത്ത് രാത്രിയില്‍ സിനിമ കാണാന്‍ ഇറങ്ങി തിരിച്ച ഫെമിനിച്ചി, ഇവരൊക്കെ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ പറയുന്ന അതേ കാരണമാകും അല്ലേ 75 വയസ്സുള്ള വൃദ്ധയെ പിച്ചിച്ചീന്തിയപ്പോഴും പറയാന്‍ ഉള്ളത്..

എന്തിന് അതിദാരുണമായി കൊല്ലപ്പെട്ട മെറിന്‍ ജോയ് എന്ന പെണ്‍കുട്ടിയുടെ മരണത്തിനു പോലും അവളുടെ ഭാഗത്ത് കുറ്റങ്ങള്‍ കണ്ടു പിടിക്കുന്നുണ്ട്.. അതിശയം ഇല്ല.. എന്ന് വെച്ചു, സ്ത്രീജന്മം വേണ്ട എന്നോ അടുത്ത ജന്മം പുരുഷന്‍ ആകണമെന്നോ ഉള്ള ആഗ്രഹം എനിക്ക് ഇത് വരെ വന്നിട്ടില്ല.. എഴുതി കൊണ്ട് ഇരിക്കുന്നു, പെട്ടന്ന് ഓണ്‍ലൈന്‍ വാര്‍ത്തയ്ക്കു താഴെ വന്ന ഈ സംഭവത്തിന് ഒരു വ്യക്തിയുടെ കമന്റ്... '' Uff.. ചരക്കായിരിക്കും '' എന്നത് കണ്ടു പോയി.. ഇനിയെന്താണ് എഴുതേണ്ടത് എന്നറിയാതെ നിമിഷങ്ങള്‍ പോകുന്നു.. അക്ഷരങ്ങള്‍ കൈവിട്ടു പോയ്...

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്



from mangalam.com https://ift.tt/2BXsV4L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages