നടപ്പാതയിലൂടെ നടന്നു പോകുന്നതിനിടയില്‍ വൃദ്ധന്റെ തലയിലേയ്ക്ക് വന്നുപതിച്ചത് പൂച്ച...! വടക്കു കിഴക്കന്‍ ചൈനയിലെ ഹെയ്ലോങ്ജിയാങ് പ്രവിശ്യയിലാണ് അപൂര്‍വ സംഭവം നടന്നത്.
വളര്‍ത്തു നായയ്‌ക്കൊപ്പം നടക്കാനിറങ്ങി ഗാവോ ഫാങ്‌വ എന്ന വൃദ്ധന്റെ തലയിലേക്കാണ് മുകളില്‍ നിന്ന് പൂച്ച വന്നു വീണത്. പൂച്ച വീണയുടന്‍ തന്നെ അയാള്‍ ബോധരഹിതനായി നിലംപതിച്ചു.
സമീപത്തുള്ള കെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ വീണതാകാം പൂച്ചയെന്നാണ് നിഗമനം. വീണയുടന്‍ പൂച്ച സമീപത്തുള്ള കെട്ടിടത്തെ ലക്ഷ്യമാക്കി ഓടി. ഒപ്പമുണ്ടായിരുന്ന നായ ആദ്യം ഭയന്നെങ്കിലും പിന്നീട് ഉടമയുടെ സമീപമെത്തി മണത്തു നോക്കുകയും കാരണക്കാരനായ പൂച്ചയുടെ നേര്‍ക്ക് കുരയ്ക്കുന്നതും കാണാം.
സമീപത്തുണ്ടായിരുന്ന കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബോധരഹിതനായ ഗാവോ ഫാങ്‌വയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഗാവോ ഫാങ്‌വയുടെ ആരോഗ്യം മെച്ചപ്പെട്ടത്.
ഇദ്ദേഹത്തിന്റെ അയല്‍വാസിയുടെ പൂച്ചയാണിതെന്ന് തിരിച്ചറിഞ്ഞു. പൂച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഗാവോ ഫാങ്‌വ.
from mangalam.com https://ift.tt/34eHsES
via IFTTT
No comments:
Post a Comment