റോഡുകള്‍ പുഴകളായി: ഗതാഗതക്കുരുക്ക്, 'വാട്ടര്‍ പാര്‍ക്കായി' ഗുരുഗ്രാമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 19, 2020

റോഡുകള്‍ പുഴകളായി: ഗതാഗതക്കുരുക്ക്, 'വാട്ടര്‍ പാര്‍ക്കായി' ഗുരുഗ്രാമം

ന്യൂഡൽഹി: ഗുരുഗ്രാം നഗരത്തിൽ ഗതാഗതക്കുരുക്കിനും താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും വഴിയൊരുക്കി കനത്തമഴ. മില്ലേനിയം നഗരമായ ഗുരുഗ്രാം പൂർണമായും വെളളത്തിൽ മുങ്ങി. പ്രധാനറോഡുകളും അടിപ്പാതകളിലും പാർപ്പിട മേഖലയിലും വെളളക്കെട്ടുണ്ടായി. റോഡുകൾ പുഴകളായതോടെ ഗതാഗതം തടസ്സപ്പെട്ടു. വെളളത്തിൽ മുങ്ങിയ റോഡുകളേയും വാഹനങ്ങളുടേയും ചിത്രങ്ങളും അടിപ്പാതകളിലൂടെ അതിശക്തമായി കുതിച്ചൊഴുകുന്നതിന്റെ വീഡിയോകളും നഗരവാസികൾ പങ്കുവെച്ചു. ഗുരുഗ്രാം വാട്ടർപാർക്കിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് പലരും വീഡിയോ പങ്കുവെച്ചിട്ടുളളത്. ഗോൾഫ് കോഴ്സ് റോഡിലെ അടിപ്പാതയിൽ വെളളം നിറഞ്ഞു. സോഹ്ന ചൗക്ക്, സിക്കന്ദർപുർ, ഹിമഗിരി ചൗക്ക്, ബിലാസ്പുർ ചൗക്ക്, ഡൽഹിയിലേക്കും ജയ്പുരിലേക്കുമുളള റോഡുകളിലും വെളളക്കെട്ടുണ്ടായി. ബദർപുർ അടിപ്പാത, സരിതവിഹാർ അടിപ്പാത, മോത്തിബാഗ് അടിപ്പാത, എം.ബി. റോഡ് (ബത്ര ആശുപത്രി), പാലം മേൽപ്പാത, ഛാട്ട റെയിൽ, മയൂർവിഹാർ ഫേസ്-രണ്ട്, സരായി കാലേ ഖാൻ-ഡി.എൻ.ഡി., സാഷി ഗാർഡൻ-കോട്ട്ല, സീമാപുരി-ദിൽഷാദ് ഗാർഡൻ അടിപ്പാത, എം.ബി. റോഡ് (മൈതാൻ ഗഢി), എം.ബി. റോഡ് (അനുവ്രത് മാർഗ്), അപ്സര ബോർഡർ എന്നീ സ്ഥലങ്ങളിൽ വെള്ളം കയറി. #Gurgaon scenes today pic.twitter.com/V4Mae2lkPh — Nilufer Bhateja Lamba (@LucknawiRooh) August 19, 2020 Welcome to #Gurugram Water Park.. Enjoy swimming at #Gurgaon !!!#DelhiRains shifted to gurugram!!! pic.twitter.com/YP4TAYhWh0 — Abu Aslad (@abuaslad) August 19, 2020 The So called Millennium city - Gurgaon becomes "MilliNahiCity" just after one rain. Total failure of government i can only say.#golfcourseroadgurgaon #themilleniumcitygurgaon #gurgaon pic.twitter.com/gOrIQNmcvG — Yatisha 🌈 (@ThisIsYV) August 19, 2020 Destroy more forests. Cut more trees. Throw more plastics in the drain. Construct more buildings without environmental impact assessment. The results will look like this. It's just the beginning. And our leaders are still sleeping. #Gurgaon #ClimateEmergencyInIndia #ClimateCrisis pic.twitter.com/6JS5LBHMAP — Licypriya Kangujam (@LicypriyaK) August 19, 2020 ഐ.ടി.ഒ., പുരാണ കില, വിനോദ് നഗർ, സൂരജ്മൽ മാർഗ്, സരായി കാലേ ഖാൻ, ധൗളഖാൻ, ഭൈരോൺ റോഡ്, സുൽത്താൻപുർ മെട്രോ സ്റ്റേഷൻ, മുനീർക്ക മെട്രോ സ്റ്റേഷൻ, സിവിൽ ലൈൻ പോലീസ് സ്റ്റേഷൻ, മഥുര റോഡ്, റാണി ഝാൻസി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഏതാനും സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. സാകേതിൽ സ്കൂളിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒട്ടേറെ വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ഭൈരോൺ മാർഗിലേക്കുള്ള റിങ് റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. അയനഗർ നിരീക്ഷണകേന്ദ്രത്തിൽ 63.1 മില്ലീമീറ്ററും സഫ്ദർജങ്ങിൽ 29.8 മില്ലീമീറ്ററും പാലത്ത് 45 മില്ലീമീറ്ററും ലോധി റോഡിൽ 25.8 മില്ലീമീറ്ററും റിഡ്ജിൽ 42.5 മില്ലീമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ വ്യാഴാഴ്ചവരെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:Gurgaon resembling an ocean after heavy rain


from mathrubhumi.latestnews.rssfeed https://ift.tt/2YckoD5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages