ഏകതാ പ്രതിമയുടെ സുരക്ഷയ്ക്കായി 272 സിഐഎസ്എഫ് ജവാന്മാരെ നിയോഗിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 19, 2020

ഏകതാ പ്രതിമയുടെ സുരക്ഷയ്ക്കായി 272 സിഐഎസ്എഫ് ജവാന്മാരെ നിയോഗിക്കും

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് ഇനി സിഐഎസ്എഫ് സുരക്ഷ. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഓഗസ്റ്റ് 25 മുതല്‍ 272 ജവാന്മാരെ സുരക്ഷക്കായി വിനിയോഗിക്കും.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഡല്‍ഹി മെട്രോയിലും ഡല്‍ഹിയിലെ തന്ത്രപ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങളിലും സുരക്ഷയ്ക്കായി സിഐഎസ്എഫിനെ നിയോഗിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 2 മുതല്‍ ഏകതാ പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവിടേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഏതാനും മാസങ്ങളായി നിരോധിച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/3kZzLbN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages