ന്യൂഡൽഹി: രാജസ്ഥാനിലെ സമീപകാല രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസ് പാർട്ടിയിൽ കഴിവുള്ള നേതാക്കൾ പ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായ ജ്യോതിരാദിത്യ സിന്ധ്യയുടെ വിമർശനം. കോൺഗ്രസിൽ കഴിവുള്ള നേതാക്കൾക്കെതിരേ ചോദ്യങ്ങൾ ഉയരുന്നത് ഖേദകരമാണ്. എന്റെ മുൻ സഹപ്രവർത്തകൻ അടുത്തിടെ സമാനമായ സാഹചര്യം നേരിട്ടിരുന്നുവെന്നുംസിന്ധ്യയെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സച്ചിൻ പൈലറ്റ് എന്റെ സുഹൃത്താണ്. അദ്ദേഹം അനുഭവിച്ച വേദനയെക്കുറിച്ച് എല്ലാവർക്കും അറിയാം. ഏറെ വൈകിയ വേളയിൽ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് എങ്ങനെയാണ് ശ്രമിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും സിന്ധ്യ വ്യക്തമാക്കി. ഒരുമാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോതുമായുള്ള തർക്കത്തിൽ വിമതസ്വരമുയർത്തിയ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള 19 എംഎൽഎമാർ ഈ മാസം തുടക്കത്തിലാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൈലറ്റ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ വിലയിരുത്താൻ മൂന്നംഗ സമിതിയേയും കോൺഗ്രസ് നിയോഗിച്ചിട്ടുണ്ട്. content highlights:Capable Leaders In Congress Face Questions, Says Jyotiraditya Scindia
from mathrubhumi.latestnews.rssfeed https://ift.tt/312mRBQ
via
IFTTT
No comments:
Post a Comment