സ്വര്‍ണക്കടത്ത് കേസ്: നികുതിയിളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 17, 2020

സ്വര്‍ണക്കടത്ത് കേസ്: നികുതിയിളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം

തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ വിഭാഗത്തിൽ ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം കസ്റ്റംസിനെ അറിയിച്ചു. കസ്റ്റംസിന്റെ സമൻസിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര ബാഗേജ് വഴി സാധനങ്ങൾ വരുമ്പോൾ നികുതിയിളവിനായി സർട്ടിഫിക്കറ്റ് വേണ്ടതുണ്ടോ? ഇത് വിശദമാക്കുന്ന ഹാൻഡ്ബുക്കിന്റെ പകർപ്പ്; 2019 മുതൽ 2021 വരെയുളള കാലത്ത് എത്രതവണ ഇളവ് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്? ഇതിന്റെ പകർപ്പ് എന്നിവയിലാണ് കസ്റ്റംസ് വിശദീകരണം തേടിയിരുന്നത്. ഇതിനുളള മറുപടിയായാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടി സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം നൽകിയത്. 2019 മുതൽ 21 വരെയുളള കാലഘട്ടത്തിൽ ഇളവ് സർട്ടിഫിക്കറ്റിനായി യുഎഇ കോൺസുലേറ്റോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചു. നയതന്ത്ര ബാഗേജ് വഴി സാധനങ്ങൾ കൊണ്ടുവരുമ്പോൾ നികുതി ഇളവ് ലഭിക്കുന്നതിനായി 20 ലക്ഷത്തിന് മുകളിൽ മൂല്യം വരുന്ന പാക്കേജാണെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റേയും 20 ലക്ഷത്തിൽ താഴെയാണെങ്കിൽ സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിന്റെയും രേഖാമൂലമുളള സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇക്കാര്യം 2018-ലെ പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പകർപ്പും കസ്റ്റംസിന് നൽകിയിട്ടുണ്ട്. ഇമെയിൽ മുഖാന്തരവും സ്പീഡ്പോസ്റ്റ് വഴിയുമാണ് കസ്റ്റംസിന് മറുപടി നൽകിയിരിക്കുന്നത്. എൻ.ഐ.എയും സമാനമായ രീതിയിൽ സമൻസ് അയച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എൻ.ഐ.എയ്ക്കുളള മറുപടി ഇന്നോ നാളെയോ നൽകാനാണ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ തീരുമാനം. Content Highlights:Gold smuggling case: State protocol departments reply to customs summons


from mathrubhumi.latestnews.rssfeed https://ift.tt/320axRY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages