ലണ്ടൻ: യു.കെയിലെ റോയൽ അക്കാദമി ഓഫ് എൻജിനീയറിങ് പ്രസിഡന്റിന്റെ പ്രത്യേക പുരസ്കാരം കരസ്ഥമാക്കിയവരിൽ ഇന്ത്യൻ വംശജനായ ഫിസീഷ്യനും. ന്യൂറോ ഡിജെനറേറ്റീവ് രോഗ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ.രവി സോളങ്കിയാണ് പുരസ്കാരത്തിന് അർഹനായത്. കോവിഡ് 19 കൈകാര്യം ചെയ്യുന്നതിലെ മികച്ച നേട്ടങ്ങളെ വിലമതിക്കുന്നതിനായാണ് റോയൽ അക്കാദമി ഓഫ് എൻജിനീയറിങ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 19 പേരെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ വെളളിമെഡൽ നൽകി ആദരിക്കും. രവി സോളങ്കിയും മെഷീൻ ലേണിങ്ങിൽ പ്രവർത്തിക്കുന്ന റെയ്മണ്ട് സീംസും ചേർന്നുണ്ടാക്കിയ വെബ്സൈറ്റാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. നാഷണൽ ഹെൽത്ത് സർവീസിലെ ആരോഗ്യപ്രവർത്തകരേയും സഹായിക്കാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങളേയും ഒന്നിച്ചുകൊണ്ടുവരുന്നതിനായി ഒരു വെബ്സൈറ്റിന്ഇവർ രൂപം നൽകിയിരുന്നു. ധനസഹായം, കൗൺസിലിങ്, മറ്റുക്ഷേമപ്രവർത്തനങ്ങൾ, ശിശുസംരക്ഷണത്തിനായുളള പിന്തുണ, എൻഎച്ച്എസ് പ്രവർത്തകർക്കായി പിപിഇ കിറ്റ് എന്നീ സേവനങ്ങളാണ് വെബ്സൈറ്റ് ഉറപ്പുവരുത്തിയത്. പൊതുജനവികാരത്തെ സ്വാധീനിക്കാനും സംഭാവനകൾ വേഗത്തിൽ സ്വീകരിക്കാനും അതുവഴി യുകെയിൽ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്ത് എൻഎച്ചഎസ് പ്രവർത്തകർക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിനും ഇവർക്ക് സാധിച്ചു. ചുരുങ്ങിയ സമയത്തിനുളളിൽ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് കാര്യക്ഷമമായ വെബ്സൈറ്റ് രൂപീകരിച്ചതിന് ഇരുവരും പ്രശംസിക്കപ്പെട്ടിരുന്നു. സമീപകാലത്ത് നാം നേരിട്ട ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയാണ് കോവിഡ് 19 മഹാമാരി. വിവിധതരത്തിലുളള പ്രതിസന്ധികളാണ് ഇത് സമൂഹത്തിന് മുന്നിൽ ഉയർത്തിയത്. ജീവൻ രക്ഷിക്കുന്നതിനും ഉപജീവനമാർഗത്തെ സംരക്ഷിക്കുന്നതിനുമുളള ആഗോള പോരാട്ടത്തിൽ എൻജിനീയറിങ് വൈദഗ്ധ്യവും പുതുമയുമാണ് കേന്ദ്രബിന്ദുവായത്. അവശ്യസേവനങ്ങൾ, നിർണായക വിതരണ ശൃംഖലകൾ, അപ്രതീക്ഷിതമായ സാഹചര്യത്തിൽ ആവശ്യമായി വരുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി സ്വന്തം കഴിവുകളും പരിശീലനവും ഉപയോഗിച്ച് നൂതനപരിഹാര മാർഗങ്ങൾ വികസിപ്പിച്ചെടുത്ത, കോവിഡിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി രാപകലില്ലാതെ പ്രവർത്തിച്ച എൻജിനീയർമാരെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു.റോയൽ അക്കാദമി ഓഫ് എൻജിനീയറിങ് കോളേജ് പ്രസിഡന്റ് സർ ജിം മക്ഡൊണാൾഡ് പറഞ്ഞു. Content Highlights:Dr.Ravi Solanki wins UK Royal academy of engineering presidents special award
from mathrubhumi.latestnews.rssfeed https://ift.tt/315wboB
via
IFTTT
No comments:
Post a Comment