കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കുരുക്കിലാക്കി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്സ്മെന്റിന് മൊഴി നൽകി. സ്വപ്നയുമായി ചേർന്ന് ബാങ്ക് ലോക്കർ തുറക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടതായും ചർച്ചകൾ അവസാനിക്കും വരെ ശിവശങ്കറും സ്വപ്നയ്ക്ക് ഒപ്പമുണ്ടായിരുന്നുവെന്നും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയിലുണ്ട്. എന്നാൽ സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തിയ ശേഷം താൻ മടങ്ങിയെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. Content Highlight: Gold smuggling case, Statement of the Chartered Accountant against M Sivasankar
from mathrubhumi.latestnews.rssfeed https://ift.tt/31i55L8
via
IFTTT
No comments:
Post a Comment