ആലപ്പുഴ: സൂമിനെക്കാൾ സാങ്കേതികമികവു പ്രകടിപ്പിച്ചതിനാലാണ് ആലപ്പുഴക്കാരനായ ജോയി സെബാസ്റ്റ്യന്റെ സ്റ്റാർട്ടപ്പായ ടെക്ജെൻഷ്യ കേന്ദ്രസർക്കാർ നടത്തിയ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയത്. ആദ്യഘട്ടത്തിൽ 12 കമ്പനികൾ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിരുന്നു. അവയ്ക്കു പ്രോട്ടോടൈപ്പ് (മൂലമാതൃക) വികസിപ്പിക്കാനായി അഞ്ചുലക്ഷം രൂപവീതം നൽകി. തുടർന്ന് മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുകയും 20 ലക്ഷം രൂപവീതം നൽകുകയും ചെയ്തു. ഇതു പരിശോധിച്ചാണ് ജൂറി ടെക്ജെൻഷ്യയെ തിരഞ്ഞെടുത്തത്. ജോയിക്കൊപ്പം അൻപതിലധികം സഹപ്രവർത്തകർക്കും വിജയം അവകാശപ്പെട്ടതാണ്. എം.സി.എ. ബിരുദധാരിയായ ജോയി വർഷങ്ങളായി വീഡിയോ കോൺഫറൻസിങ്ങുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. 2000-ൽ അവനീർ എന്ന കമ്പനിയിൽ വെബ് ഓഡിയോ കോൺഫറൻസിങ്ങിൽ തുടക്കം. 2009-ൽ ടെക്ജെൻഷ്യ തുടങ്ങി. പിന്നീട് യൂറോപ്പിലെയും യു.എസിലെയും ഏഷ്യയിലെയും പല കമ്പനികൾക്കുംവേണ്ടി വീഡിയോ കോൺഫറൻസ് ഡൊമൈനിൽ ഗവേഷണ-വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. സ്വന്തമായി ഒരു ഉത്പന്നം തയ്യാറാക്കുന്നത് ആദ്യമായാണ്. കേന്ദ്രസർക്കാരിന്റെ ഈ ചലഞ്ച് ഇല്ലായിരുന്നെങ്കിൽ തന്റെ ഉത്പന്നത്തെ ആരുമറിയില്ലായിരുന്നെന്ന് ജോയി. മുൻപും ഈ സംവിധാനം ഉണ്ടായിരുന്നെങ്കിലും ചലഞ്ചിനായി സമർപ്പിച്ചത് നിരീക്ഷണപരീക്ഷണങ്ങൾക്കു ശേഷമുള്ള ഏറ്റവും പുതിയ ഉത്പന്നമാണ് - ജോയി സെബാസ്റ്റ്യൻ പറഞ്ഞു. സൂമിൽനിന്നും മറ്റു സോഫ്റ്റ്വേറുകളിൽനിന്നും വി കൺസോളിനെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളുണ്ട്. മീറ്റിങ്ങിൽ ഒരാൾ കയറിയാലും 50 പേർ കയറിയാലും ദൃശ്യമേന്മയിൽ മാറ്റമില്ല. നൂറിലധികംപേർക്ക് ഒരേസമയം പങ്കെടുക്കാം. മുന്നൂറിലധികം പേർക്ക് കാണുകയും ചെയ്യാം. Content Highlights:Malayali Startup wins in the innovation challenge
from mathrubhumi.latestnews.rssfeed https://ift.tt/34lgSKq
via
IFTTT
No comments:
Post a Comment