പതിനഞ്ചുകാരി പൂ പറിച്ചു: 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 20, 2020

പതിനഞ്ചുകാരി പൂ പറിച്ചു: 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്

ഭുവനേശ്വർ: 40 ദളിത് കുടുംബങ്ങൾക്ക് ഊരുവിലക്ക് കൽപിച്ചിരിക്കുകയാണ് ഒഡീഷ ദേൻകനാൽ ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമം. രണ്ടാഴ്ചയോളമായി 40 കുടുംബങ്ങൾ ഈ ഗ്രാമത്തിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട്. ഉയർന്നജാതിയിൽപ്പെട്ട ഒരാളുടെ വീട്ടിൽനിന്ന് പതിനഞ്ചുകാരിയായ ദളിത് പെൺകുട്ടി പൂ പറിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൂ മോഷ്ടിക്കപ്പെട്ടതായി ഒരു കുടുംബം പരാതി ഉന്നയിച്ചതോടെ ഗ്രാമത്തിലെ രണ്ട് ജാതികൾ തമ്മിലുള്ള ഏറ്റമുട്ടലിലേക്ക് ഇത് നീങ്ങി. വൈകാതെ ദളിത് സമുദായത്തിൽ പെട്ടവരെഗ്രാമത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ തങ്ങൾ ക്ഷമാപണം നടത്തിയതായി പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി. എന്നാൽ ഇതിനോടകം തന്നെ ഗ്രാമത്തിലെ ഒരുവിഭാഗംയോഗംചേർന്ന് തങ്ങളെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. തങ്ങളോട് സംസാരിക്കാൻ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ വിലക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗ്രാമത്തിൽ മൊത്തം 800 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ 40 കുടുംബങ്ങൾ പട്ടികജാതിയിൽ പെട്ട നായിക് സമുദായക്കാരാണ്. ഊരുവിലക്കു നേരിടുന്നവർ ജില്ലാ ഭരണകൂടത്തിനും പോലീസ് സ്റ്റേഷനിലും സംഭവം ചൂണ്ടിക്കാട്ടി പരാതി സമർപ്പിച്ചിട്ടുണ്ട്. 40 കുടുംബങ്ങൾക്കും ഗ്രാമത്തിലെ പൊതുനിരത്തുകൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇവരുടെ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. സമുദായത്തിൽപെട്ട അധ്യാപകരോട് മറ്റെവിടേക്കെങ്കിലും ജോലി തേടി പോകാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. സമുദായത്തിലെ ഭൂരിഭാഗവും കർഷകരാണ്. വയലുകളിൽ ജോലി ചെയ്യാനും ഇവർക്ക് വിലക്കുണ്ട്.ഗ്രാമത്തിൽ നിന്ന് ആവശ്യസാധനങ്ങൾ വാങ്ങാൻ പോലുമുള്ള അനുവാദമില്ലെന്നും ഇവർ പറയുന്നു. നിവേദനം സമർപ്പിച്ച ശേഷം രണ്ട് പ്രാവശ്യം സമാധാനയോഗങ്ങൾ ഉണ്ടായെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പ്രശ്നത്തിൽ ഇടപെടുമെന്നും വീണ്ടും സമാധാന യോഗം സംഘടിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സബ് കളക്ടർ വ്യക്തമാക്കി. Content Highlight: Odisha village boycotts all 40 Dalit families


from mathrubhumi.latestnews.rssfeed https://ift.tt/3l6kaab
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages