പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 28, 2020

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ സദൂരയില്‍ വെള്ളിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി.

ഇന്നലെ ഷോപിയാനിലെ കിലൂരയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചിരുന്നു. ഇതോടെ 24 മണിക്കൂറിനുള്ളില്‍ ഏഴ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇന്നലെ കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ ബി.ജെ.പി പ്രവര്‍ത്തകനായ പഞ്ചായത്തംഗത്തെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ പ്രതികളാണ്.

പത്ത് ദിവസത്തിനു മുന്‍പ് തട്ടിക്കൊണ്ടുപോയ പഞ്ചായത്തംഗം നിസാര്‍ അഹമ്മദ് ഭട്ടിനെ കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ള ഭീകരരെ സൈന്യം വകവരുത്തുകയും ചെയ്തുവെന്ന് ഐജി വിജയ് കുമാര്‍ പറഞ്ഞു.



from mangalam.com https://ift.tt/2EzOEB2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages