മുന്നൂറു കോടി ആസ്തിയുള്ള പോപ്പുലര്‍ ഫിനാന്‍സ് ആയി മാറിയത് 1965 ല്‍ തുടങ്ങിയ ചിട്ടിക്കമ്പനി രാജ്യം മുഴുവന്‍ ശാഖകള്‍ ; 5000 നിക്ഷേപകരില്‍ നിന്നും വാങ്ങിയത് 2000 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 28, 2020

മുന്നൂറു കോടി ആസ്തിയുള്ള പോപ്പുലര്‍ ഫിനാന്‍സ് ആയി മാറിയത് 1965 ല്‍ തുടങ്ങിയ ചിട്ടിക്കമ്പനി രാജ്യം മുഴുവന്‍ ശാഖകള്‍ ; 5000 നിക്ഷേപകരില്‍ നിന്നും വാങ്ങിയത് 2000 കോടി

പത്തനംതിട്ട: 1965 ല്‍ വകയാര്‍ ആസ്ഥാനമായി ഒരു ചിട്ടിക്കമ്പനിയായിട്ടാണ് പോപ്പുലര്‍ ഫിനാന്‍സ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച കമ്പനി പത്തനംതിട്ടയിലും സമീപ ജില്ലകളിലേക്കും വളര്‍ന്നു.

ഫെഡറല്‍ ബാങ്കില്‍ നിന്ന് വി.ആര്‍.എസ് എടുത്ത ഒരു മാനേജര്‍ വന്നതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിന്റെ വളര്‍ച്ച കുതിച്ചത്. നിക്ഷേപവും സ്വര്‍ണപ്പണയ വായ്പകളുമായി സ്ഥാപനം അനുദിനം വളര്‍ന്നു മുന്നേറി. നിക്ഷേപം കുമിഞ്ഞു കൂടിയതോടെ ഉടമകള്‍ മറ്റു ബിസിനസിലേക്കും നീങ്ങി. ആന്ധ്രാപ്രദേശില്‍ ചെമ്മീന്‍ കയറ്റുമതി സ്ഥാപനം, കേരളത്തില്‍ സോളാര്‍ വിതരണ കമ്പനി, സൂപ്പര്‍ മാര്‍ക്കറ്റ്, മെഡിക്കല്‍ ലബോറട്ടറി അടക്കം നിരവധി പ്രോജക്ടുകള്‍ ഉടമകള്‍ തുടങ്ങിയെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങളും വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ സ്ഥാപനം അടച്ചുപൂട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ നിക്ഷേപകര്‍ ബ്രാഞ്ചുകളില്‍ കൂട്ടത്തോടെ എത്തിയതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. പണയം എടുക്കാന്‍ ബ്രാഞ്ച് ഓഫീസുകളില്‍ എത്തുന്ന ഇടപാടുകാര്‍ക്ക് തങ്ങളുടെ സ്വര്‍ണം മടക്കി ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നു. ​മൈക്രോ ഫിനാന്‍സ് സ്‌കീമില്‍ വിവിധ സ്വയം തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്ത പണം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചതോടെ തിരിച്ചടവ് പൂര്‍ണമായും സ്തംഭിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിക്ഷേപകരുടെ മാസപ്പലിശ വിതരണം പൂര്‍ണ്ണമായും നിലയ്ക്കുകയായിരുന്നു. ഇതാണ് അപ്രതീക്ഷീതമായി പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്നാണ് സൂചന. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട കാര്യമിെല്ലന്നും പണം മടക്കി നല്‍കുമെന്നുമാണ് പോപ്പുലര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ റോയി ഡാനിയേല്‍ പറയുന്നത്.

ബാങ്കിതര സ്ഥാപനം പോപ്പുലര്‍ ഫിനാന്‍സിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി അയ്യായിരത്തോളം നിക്ഷേപകരില്‍ നിന്നുമായി 2000 കോടിയാണ് പോപ്പുലര്‍ ഫിനാന്‍സ് സമാഹരിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇതുവരെ ഇരൂന്നൂറ്റമ്പതില്‍ അധികം പരാതികള്‍ ലഭിച്ചു.

തട്ടിപ്പിന്റെ വ്യാപ്തി ഇതുവരെ മുന്നൂറു കോടി വരും. ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ച്, തമിഴ്‌നാട്ടിലും മുംെബെയിലും ബംഗളൂരുവിലുമായി മുന്നൂറോളം ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് പോപ്പുലര്‍ ഫിനാന്‍സ്. അരലക്ഷം മുതല്‍ ഒന്നരക്കോടി വരെ ഇവിടെ നിക്ഷേപിച്ചവരുണ്ട്.

നിക്ഷേപവും വായ്പയും അടക്കം സ്ഥാപനത്തിന്റെ മുഴുവന്‍ സ്വത്തുക്കളും പുതിയ മാനേജ്‌മെന്റിന് െകെമാറുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. പോപ്പുലര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുകയോ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വായ്പ ലഭിക്കുകയോ ചെയ്താല്‍ സ്ഥാപനത്തിന്റെ പ്രതിസന്ധി അവസാനിക്കുമെന്നും റോയി ഡാനിയേല്‍ പറയുന്നു.



from mangalam.com https://ift.tt/3gFX72P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages