ന്യൂഡല്‍ഹി/ കോന്നി: നിക്ഷേപത്തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മക്കള്‍ ഓസ്‌ട്രേലിയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍വച്ചു പിടിയില്‍. പോപ്പുലര്‍ ഫിനാന്‍സ് എം.ഡി. റോയ് ഡാനിയലിന്റെയും ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭയുടേയും മക്കളായ റിനു മറിയം തോമസ്, റേബ മേരി തോമസ് എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലായത്. ഇരുവരും കമ്പനി ഡയറക്ടര്‍മാരാണ്.
ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോകുന്നതിനാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. പത്തനംതിട്ട ജില്ലാ പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും പതിച്ചിരുന്നു. റോയി ഡാനിയല്‍, ഭാര്യ പ്രഭ എന്നിവരുടെ മാത്രം ലുക്കൗട്ട് നോട്ടീസാണ് പുറത്തു വിട്ടത് എന്നാണ് പോലീസ് പ്രചരിപ്പിച്ചിരുന്നത്.
റിനുവും റേബയും രാജ്യം വിടാന്‍ പോയതും ഇതേ ആത്മവിശ്വാസത്തിലായിരുന്നു. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായിട്ടുള്ള എട്ടോളം പേര്‍ക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. രാജേഷ്, പത്തനംതിട്ട വനിതാ സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ലീലാമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു. പ്രതികളെ അവിടുത്തെ കോടതിയില്‍ ഹാജരാക്കി പ്രൊഡക്ഷന്‍ വാറന്റ് വാങ്ങി നാട്ടിലെത്തിക്കും.
പ്രത്യേക അന്വേഷണ സംഘം ഇന്നലെ വകയാറിലെ ആസ്ഥാന ഓഫീസില്‍ പരിശോധന നടത്തി. അടൂര്‍ ഡിെവെ.എസ്.പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പ്രധാന സെര്‍വറുകളും കമ്പ്യൂട്ടറുകളും അനുബന്ധ രേഖകളും പിടിച്ചെടുത്തു. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന െവെകിട്ട് നാലിനാണ് അവസാനിച്ചത്. കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അവയെല്ലാം പരിശോധിക്കുമെന്നും എസ്.പി. കെ.ജി. െസെമണ്‍ അറിയിച്ചു.
പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരെ മനഃപൂര്‍വം കബളിപ്പിക്കുകയായിരുന്നുവെന്ന വിവരങ്ങള്‍ പുറത്ത്. കമ്പനി നഷ്ടത്തിലാണെന്നത് ഒരു വര്‍ഷം മുമ്പുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയതാണെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യം മറച്ചുവച്ചാണ് നിക്ഷേപം തുടര്‍ന്നും സ്വീകരിച്ചിരുന്നത്.
ചിട്ടി മാത്രം നടത്തിയിരുന്ന പോപ്പുലര്‍ ഫിനാന്‍സ് സ്ഥിരം നിക്ഷേപത്തിലേക്ക് പിന്നീടാണ് തിരിഞ്ഞത്. എന്നാല്‍ അടുത്ത കാലത്ത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആര്‍.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സ്ഥിരനിക്ഷേപം സ്വീകരിക്കല്‍ അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാതെ തന്നെ ഓഹരി മറ്റുള്ളവര്‍ക്ക് വിറ്റ് പണം ശേഖരിച്ചാണ് ഇവര്‍ ഇതിനിനെ മറികന്നത്. അതിനായി നിധി ലിമിറ്റഡ് പോലെയുള്ള പേര് സ്വീകരിച്ചു. മറ്റ് നോണ്‍ ബാങ്കിങ് സ്ഥാപനങ്ങള്‍ക്കുള്ളതു പോലെ ഇവയ്ക്ക് വലിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
നിക്ഷേപത്തിനുള്ള സര്‍ട്ടിഫിക്കറ്റിന് പകരം പോപ്പുലറിന്റെ തന്നെ വിവിധ കടലാസ് കമ്പനികളുടെ ഷെയര്‍ രസീതാണ് നല്‍കിയിരുന്നത്. പണം നിക്ഷേപിച്ചവര്‍ ഇത് ഫിക്‌സഡ് ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് ആണെന്നാണ് കരുതിയിരുന്നത.് ഈ രസീതുകളില്‍ വ്യക്തമായി പറയുന്നത് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പിലേക്ക് (എല്‍.എല്‍.പി) നിശ്ചിത തുക നിക്ഷേപകന്റെ ഷെയറായി നല്‍കിയിരിക്കുന്നുവെന്നാണ്. അതിനര്‍ഥം ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷേപകന്‍ സഹിക്കണമെന്നാണ്. 12% ഓഹരി ലാഭം (ഷെയര്‍ പ്രോഫിറ്റ്) ആണ് രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പോപ്പുലര്‍ ട്രേഡേഴ്‌സ്, െമെ പോപ്പുലര്‍ മെറെന്‍ പ്രൊഡക്ട്‌സ് എല്‍.എല്‍.പി, മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ്, സാന്‍സ് പോപ്പുലര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വകയാര്‍ ലാബ്‌സ് എന്നിങ്ങനെയാണ് തട്ടിപ്പിന് കമ്പനികള്‍ രൂപീകരിച്ചത്. സ്ഥിര നിക്ഷേപമാണെന്ന് കരുതി പണം ഇടുന്നവര്‍ക്ക് പോപ്പുലര്‍ ഫിനാന്‍സിന്റെ ഒരു രേഖയും നല്‍കിയിരുന്നില്ല. പകരം നല്‍കിയിരുന്ന വിവിധ കമ്പനികളുടെ പേരിലുള്ള രസീതില്‍ സര്‍ട്ടിഫിക്കേറ്റ് ഓഫ് കോണ്‍ട്രിബ്യൂഷന്‍ ടു എല്‍.എല്‍.പി എന്നാണ് എഴുതിയിരുന്നത്.
from mangalam.com https://ift.tt/3gBmYc1
via IFTTT
No comments:
Post a Comment