തൊണ്ണൂറു മിനിറ്റില്‍ കോവിഡ് ഫലം ലഭിക്കുന്ന രണ്ടു പുതിയ കോവിഡ് കിറ്റുകളുമായി യു.കെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 3, 2020

തൊണ്ണൂറു മിനിറ്റില്‍ കോവിഡ് ഫലം ലഭിക്കുന്ന രണ്ടു പുതിയ കോവിഡ് കിറ്റുകളുമായി യു.കെ

ലണ്ടന്‍: കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാവാത്തവണ്ണം ആകുന്നതോടെ ആശങ്കയിലാണ് എല്ലാ രാജ്യങ്ങളും. കൂടുതല്‍ ആളുകളില്‍ പരിശോധന നടത്തിയാല്‍ മാത്രമേ രോഗവ്യാപനം എത്രത്തോളമെന്ന് ഇനി കണ്ടെത്താനാവൂ. കൂടുതല്‍ പരിശോധനകള്‍ ലക്ഷ്യമിട്ട് തൊണ്ണൂറു മിനിറ്റില്‍ കോവിഡ് ഫലം ലഭിക്കുന്ന രണ്ടു കിറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് യു.കെ.

45 ലക്ഷം കിറ്റുകള്‍ അടുത്തയാഴ്ചതന്നെ ബ്രിട്ടനില്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഓക്‌സ്ഫഡ് നാനോപോര്‍ എന്ന കമ്പനിയാണ് സ്രവപരിശോധനാ കിറ്റുകള്‍ വിതരണം ചെയ്യുക. ഇന്ത്യന്‍ വംശജനായ ഗോര്‍ഡണ്‍ സങ്കേരയാണ് ഇതിന്റെ സി.ഇ.ഒ. 15,000 പരിശോധനകള്‍ നടത്താനാകും ഇതില്‍ ഒരു വിഭാഗം കിറ്റുകള്‍ ഉപയോഗിച്ച്.

യു.കെ.യിലുടനീളമുള്ള ആശുപത്രികളിലും കെയര്‍ ഹോമുകളിലും ലാബുകളിലും കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചു. ഈ കിറ്റുകള്‍ ലാബുകളിലും താത്കാലിക പരിശോധനാ കേന്ദ്രങ്ങളിലും ഒരുപോലെ ഉപയോഗിക്കാമെന്ന് യു.കെ. ആരോഗ്യ സാമൂഹിക സുരക്ഷാവിഭാഗം (ഡി.എച്ച്.എസ്.സി.) അറിയിച്ചു.



from mangalam.com https://ift.tt/30nPIjC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages