കാട്ടാനയെ കണ്ട് ഭയന്നോടി; പിതാവിന്റെ കൈയില്‍ നിന്ന് തെറിച്ച് വീണ് കുഞ്ഞിന് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 3, 2020

കാട്ടാനയെ കണ്ട് ഭയന്നോടി; പിതാവിന്റെ കൈയില്‍ നിന്ന് തെറിച്ച് വീണ് കുഞ്ഞിന് ദാരുണാന്ത്യം

നെല്ലിയാമ്പതി: നെല്ലിയാമ്പതി ആനമട എസ്‌റ്റേറ്റിന് സമീപം ആനയെ കണ്ട് ഭയന്നോടിയ അച്ഛന്റെ കൈയില്‍ നിന്ന് വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ആനമട എസ്‌റ്റേറ്റിലെ തൊഴിലാളിയും മുതലമട തേക്കടി മുപ്പതേക്കര്‍ ആദിവാസി കോളനി സ്വദേശിയുമായ രാമചന്ദ്രന്റെ മകന്‍ റനീഷ് ആണു മരിച്ചത്.

രാമചന്ദ്രനും (39) ഭാര്യാ സഹോദരിയായ സരോജിനിയും (16) എസ്‌റ്റേറ്റ് ഓഫിസില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് കാട്ടാന എത്തിയത്. ഇരുവരും ഭയന്ന് രണ്ട് വഴിക്ക് ഓടുകയായിരുന്നു. ഇതിനിടയില്‍ രാമചന്ദ്രന്റെ കൈയില്‍ നിന്ന് കുഞ്ഞ് തെറിച്ച് നിലത്തുവീണു. കല്ലില്‍ തലയിടിച്ചു വീണാണ് കുട്ടി മരിച്ചത്.

രാമചന്ദ്രനും സരോജിനിക്കും നിസ്സാര പരുക്കുകള്‍ പറ്റി. ആനമട എസ്‌റ്റേറ്റിനു സമീപത്തെ മാരിയമ്മന്‍ ക്ഷേത്രത്തിനോടു ചേര്‍ന്ന് ഇന്നലെ രാത്രി ഏഴോടെയാണു സംഭവം.



from mangalam.com https://ift.tt/3igZ72P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages