ഓട്ടോ ഡ്രൈവര്‍ പറന്നുവീണത് യുവതിയുടെ ദേഹത്ത്; തലയില്‍ 52 തുന്നല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 3, 2020

ഓട്ടോ ഡ്രൈവര്‍ പറന്നുവീണത് യുവതിയുടെ ദേഹത്ത്; തലയില്‍ 52 തുന്നല്‍

ബെംഗളൂരു: വഴിയിലൂടെ നടന്നുപോയ യുവതിയുടെ ദേഹത്ത് ഒരാള്‍ പറന്നുവന്നു വീണു. കണ്ടവരൊക്കെ കാര്യം മനസ്സിലാകാതെ ഒരു നിമിഷം അന്ധാളിച്ചു നിന്നു .. നിലത്ത് വീണ യുവതിയുടെ തലപൊട്ടി ചോരയൊഴുകി. ഒരു നിമിഷം, കഴിഞ്ഞാണ് കാര്യമെന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായത്.

ബംഗളൂരുവിലെ ടിസി പാല്യ റോഡിലാണ് സംഭവം. സംവം നടന്നിട്ട് ഒരു മാസമായി. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന അപകട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. റെഡ്‌ലൈന്‍ ലംഘനം കണ്ടെത്താന്‍ സ്ഥാപിച്ചിരുന്ന ക്യാമറയുടെ കേബി കേബിള്‍ ഓട്ടോയുടെ ചക്രത്തിനിടയില്‍ കുടുങ്ങിയത് അഴിച്ചുമാറ്റാനായി ഡ്രൈവര്‍, റോഡിന്റെ സൈഡില്‍ ഓട്ടോ ഒതുക്കി. ഇതിനുള്ള ശ്രമം തുടരുന്നതിനിടയില്‍ സ്പീഡിലെത്തിയ മറ്റൊരു വാഹനത്തില്‍ കുടുങ്ങി കേബിള്‍ പൊങ്ങുകയായിരുന്നു. കേബിളില്‍ കുടുങ്ങി ഏറെ ദൂരത്തേക്കു തെറിച്ചു പറന്ന ഓട്ടോ ഡ്രൈവര്‍ സമീപത്തുകൂടി നടന്നു പോകുകയായിരുന്ന സുനിത എന്ന സ്ത്രീയുടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

സുനിത തന്റെ ഹോട്ടലിലേക്കു നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന സുനിതയുടെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. സുനിതയുടെ തലയില്‍ 52 തുന്നിക്കെട്ടുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറുടെ സാരമായി പരുക്കേറ്റില്ല.



from mangalam.com https://ift.tt/3k5qChk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages