ശാന്തമായിരുന്ന കടല്‍ ഇളകിമറിഞ്ഞു തുടങ്ങി; വരും മണിക്കൂറുകളില്‍ മഴശക്തമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 3, 2020

ശാന്തമായിരുന്ന കടല്‍ ഇളകിമറിഞ്ഞു തുടങ്ങി; വരും മണിക്കൂറുകളില്‍ മഴശക്തമാകും

തിരുവനന്തപുരം: അന്തരീക്ഷത്തില്‍ കാലവര്‍ഷപ്പാത്തി സജീവമായി. കഴിഞ്ഞ ഒരാഴ്ച കാറ്റുംകോളുമില്ലാതെ ശാന്തമായിരുന്ന കടല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഇളകിമറിഞ്ഞു തുടങ്ങി. വലിയ കാറ്റോടെ കനത്തമഴ തുടര്‍ച്ചയായി പെയ്യാനാണു സാധ്യത. അതിനു മുന്നോടിയായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാടിനോടു ചേര്‍ന്ന ഭാഗത്തു ന്യൂനമര്‍ദം രൂപപ്പെടുന്നതായാണു സൂചനകള്‍. അത് ചൊവ്വാഴ്ച ഉച്ചയോടെ വലിയതോതില്‍ ശക്തി പ്രാപിക്കുമെന്നാണു നിഗമനം. ന്യൂനമര്‍ദം ആന്ധ്രാ തീരത്തേക്കു നീങ്ങാന്‍ സാധ്യതയുളളതിനാല്‍ നിലവില്‍ ഗോവ വരെ പരന്നുകിടക്കുന്ന കാര്‍മേഘങ്ങള്‍ വലിയതോതില്‍ അങ്ങോട്ടു നീങ്ങും.



from mangalam.com https://ift.tt/2ENTD0V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages