500 രൂപയുടെ കള്ളനോട്ടിൽ 37.5 ശതമാനം വർധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 25, 2020

500 രൂപയുടെ കള്ളനോട്ടിൽ 37.5 ശതമാനം വർധന

മുംബൈ: കള്ളനോട്ടുകൾ തടയാനെന്ന പേരിൽ രാജ്യത്ത് നടപ്പാക്കിയ നോട്ട് അസാധുവാക്കലിനു ശേഷം പുറത്തിറക്കിയ 500 രൂപ നോട്ടിന്റെ വ്യാജപതിപ്പ് കണ്ടെത്തുന്നതിൽ 37.5 ശതമാനം വർധന. റിസർവ് ബാങ്കിന്റെ 2019-'20 വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2019 ഏപ്രിൽമുതൽ 2020 മാർച്ചുവരെയുള്ള കാലയളവിൽ 30,054 കള്ളനോട്ടുകളാണ് 500 രൂപയുടേതായി കണ്ടെത്തിയത്. മുൻവർഷമിത് 21,865 എണ്ണമായിരുന്നു. അതേസമയം, 2000 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ 22.1 ശതമാനത്തിന്റെ കുറവുണ്ടായി. 21,847 എണ്ണത്തിൽനിന്ന് 17,020 എണ്ണമായാണ് കുറഞ്ഞത്. 2019-'20 കാലത്ത് ആകെ 2,96,695 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. മുൻവർഷമിത് 3,17,384 എണ്ണമായിരുന്നു. പിടിച്ചെടുത്തതിൽ കൂടുതൽ 100 രൂപാ നോട്ടുകളാണ്. 1,68,739 എണ്ണം. 2000 രൂപ നോട്ട് അച്ചടിച്ചില്ല * കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് 2000 രൂപ നോട്ട് അച്ചടിച്ചിട്ടില്ലെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്. 2000 രൂപ നോട്ടുകളുടെ എണ്ണം 2019 മാർച്ചിലെ 32,910 ലക്ഷത്തിൽനിന്ന് 2020 മാർച്ച് ആകുമ്പോൾ 27,398 ലക്ഷം ആയി കുറഞ്ഞു. ഇതോടെ വിപണിയിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം 6.58 ലക്ഷം കോടി രൂപയിൽനിന്ന് 5.47 ലക്ഷം കോടിയായി ചുരുങ്ങി. വിപണി വിഹിതത്തിൽ 2000 രൂപ നോട്ടുകളുടെ എണ്ണം മൂന്നു ശതമാനത്തിൽനിന്ന് 2.4 ശതമാനമായി താഴ്ന്നിട്ടുണ്ട്. * 500 രൂപ നോട്ടുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. 2,15,176 ലക്ഷത്തിൽനിന്ന് 2,94,475 ലക്ഷമായാണ് എണ്ണത്തിലെ വർധന. മൂല്യമാകട്ടെ 10.75 ലക്ഷം കോടിയിൽനിന്ന് 14.72 ലക്ഷം കോടി രൂപയിലെത്തി. വിപണി വിഹിതം മുൻവർഷത്തെ 19.8 ശതമാനത്തിൽനിന്ന് 25.4 ശതമാനമായി കൂടുകയും ചെയ്തു. * നോട്ട് അച്ചടിക്കായി 2019 ജൂലായ് ഒന്നുമുതൽ 2020 ജൂൺ 30 വരെ 4377.84 കോടി രൂപയാണ് ചെലവായത്. മുൻവർഷമിത് 4810.67 കോടി രൂപയായിരുന്നു. മാർച്ച് അവസാനംവരെ വിപണിയിലുള്ള കറൻസികളുടെ എണ്ണം 11,59,768 ലക്ഷമാണ്. ആകെ മൂല്യം 24,20,975 കോടി രൂപയും. കണ്ടെത്തിയ കള്ളനോട്ടുകൾ നോട്ട് /2018 - '19 /2019 - '20 /വർധന 50 /36,875 /47,454 /28.7% 100 /2,21,218 /1,68,739 /-23.7% 200 /12,728 /31,969 /151.2% 500 /21,865 /30,054 /37.5% 2000 /21,847 /17,020 /-22.1% Content Highlights:Fake currency RBI


from mathrubhumi.latestnews.rssfeed https://ift.tt/3gnIdhu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages