കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സ്വപ്‌നയുമൊന്നിച്ചു മൂന്നു തവണ ഗള്‍ഫ് സന്ദര്‍ശിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ്. കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണു സ്വപ്‌ന-ശിവശങ്കര്‍ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങളുള്ളത്.
2017 ഏപ്രിലില്‍ ഇരുവരും ഒരുമിച്ചു യു.എ.ഇയില്‍ പോയി. 2018 ഏപ്രിലില്‍ ശിവശങ്കര്‍ ഒമാനിലുണ്ടായിരുന്നപ്പോള്‍ സ്വപ്‌ന ഒമാനിലെത്തി. ഇരുവരും ഒന്നിച്ചുമടങ്ങി. ഇതിനുശേഷമാണു പ്രളയദുരിതാശ്വാസ ഫണ്ട് രൂപീകരണത്തിനായി മുഖ്യമന്ത്രി യു.എ.ഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ സമയത്തു സ്വപ്‌നയും ശിവശങ്കറും വിദേശെത്തത്തിയത്. വിദേശയാത്രകളുടെ കാര്യം ശിവശങ്കര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
''2019 ഓഗസ്റ്റില്‍ സ്വപ്‌നയും സന്ദീപും സരിത്തും യു.എ.ഇയില്‍ സ്വര്‍ണം കടത്താന്‍ ഗൂഢാലോചന നടത്തി. സ്വപ്‌നയുടെ സ്വര്‍ണം കണ്ടെത്തിയ ബാങ്ക് ലോക്കറെടുത്തതു ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി ചേര്‍ന്നാണ് ലോക്കറെടുത്തത്. ലോക്കറില്‍ സ്വര്‍ണം സൂക്ഷിച്ച വിവരം ശിവശങ്കറിന് അറിയാമായിരുന്നോ എന്നതില്‍ കൂടുതല്‍ അന്വേഷണം വേണം''-എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്‌നയുടെ തിരുവനന്തപുരത്തെ ബാങ്ക് ലോക്കറില്‍നിന്ന് അന്വേഷണസംഘം കണ്ടെടുത്തത് ഒരു കിലോ സ്വര്‍ണമാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി ചേര്‍ന്ന് ഈ ലോക്കറെടുത്തതു ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നു സ്വപ്‌ന മൊഴിനല്‍കിയിട്ടുണ്ട്. അതിനിടെ, സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരെ 26 വരെ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.
from mangalam.com https://ift.tt/3axRdze
via IFTTT
No comments:
Post a Comment