സ്വപ്‌നയ്ക്ക് കമ്മീഷന്‍ 3.78 കോടി ; ബാക്കി എവിടെ? ശിവശങ്കറിനെയും ലൈഫ് മിഷന്‍ സി.ഇ.ഒയെയും ചോദ്യംചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 17, 2020

സ്വപ്‌നയ്ക്ക് കമ്മീഷന്‍ 3.78 കോടി ; ബാക്കി എവിടെ? ശിവശങ്കറിനെയും ലൈഫ് മിഷന്‍ സി.ഇ.ഒയെയും ചോദ്യംചെയ്യും

കൊച്ചി/പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനു 3.78 കോടി രൂപ കമ്മീഷനെന്നു സൂചന. വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കമ്മീഷന്റെ പങ്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനുണ്ടോയെന്നറിയാന്‍ കസ്റ്റംസും എന്‍.ഐ.എയും അദ്ദേഹത്തെ ചോദ്യംചെയ്യും. ലൈഫ് മിഷന്‍ സി.ഇ.ഒയെ ചോദ്യംചെയ്യാനുള്ള ചോദ്യാവലി തയാറാക്കുന്നതായി ഇ.ഡി. വൃത്തങ്ങളും.

യൂണിടാക്കിനു കരാര്‍ നല്‍കിയതിലും കമ്മീഷന്‍ ഇടപാടിലും സി.ഇ.ഒയ്ക്ക് അറിവുണ്ടെന്ന സ്വപ്‌നയുടെ മൊഴിയെത്തുടര്‍ന്നാണു ചോദ്യംചെയ്യല്‍. ഒരു കോടിയാണ് തനിക്കു കിട്ടിയതെന്നും അതാണ് ബാങ്ക്‌ലോക്കറില്‍നിന്നു കണ്ടെത്തിയതെന്നും നേരത്തെ സ്വപ്‌ന മൊഴി നല്‍കിയിരുന്നു. എന്നാല്‍, സ്വപ്‌ന കൂടുതല്‍ തുക കമ്മീഷന്‍ ആവശ്യപ്പെട്ടെന്നു നിര്‍മാണകമ്പനിയുടെ ഉടമ വെളിപ്പെടുത്തി. ഇതോടെയാണ് ബാക്കി തുക ഏതൊക്കെ ഉന്നതര്‍ക്കാണെന്ന കാര്യത്തിലേക്ക് അന്വേഷണം നീങ്ങുന്നത്. വടക്കാഞ്ചേരിയില്‍ സര്‍ക്കാരിന്റെ രണ്ടേക്കറില്‍ 140 ഫ്‌ളാറ്റ് നിര്‍മ്മിക്കാനായിരുന്നു ലൈഫ് മിഷന്‍ പദ്ധതി.

ഇതില്‍ യു.എ.ഇ. സന്നദ്ധസംഘടനയായ എമിറെറ്റ്‌സ് റെഡ്‌ക്രെസന്റ് 20 കോടിയുടെ സഹായം പ്രഖ്യാപിച്ചതോടെ കരാര്‍ ലഭിക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ സഹായം വേണ്ടിവന്നു. ഇതിനാണ് സ്വപ്‌ന 3.78 കോടി രൂപ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഫ്‌ളാറ്റിന്റെ കാരാറുകാരനായ സന്തോഷ് ഈപ്പന് ഇരുപത് കോടിയില്‍ ആദ്യഗഡുവായി 14 കോടിയാണ് എത്തിയത്. ഇതില്‍ കമ്മീഷനായി ഒരു കോടി രൂപ സ്വപ്‌നയ്ക്കു കൈമാറിയെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു.

കോണ്‍സുലേറ്റ് ജനറല്‍ തനിക്കു വീടുവയ്ക്കാന്‍ നല്‍കിയതാണ് ഒരു കോടി രൂപയെന്നാണ് സ്വപ്‌ന എന്‍.ഐ.എ. കോടതിയെ ആദ്യം അറിയിച്ചത്. കമ്മീഷന്‍ കരാറിന്റെ ഭാഗമാണെന്നും രാജ്യാന്തര ഇടപാടുകളില്‍ നിശ്ചിത കമ്മീഷനുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു. ഇതു പരിശോധിക്കാന്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ ധാരണാപത്രം ആവശ്യപ്പെട്ട് ഇ.ഡി. സര്‍ക്കാരിനു കത്തു നല്‍കിയിരിക്കുകയാണ്.

അതിനിടെ, യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ നോക്കിയിരുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ വിരട്ടി സ്വപ്‌ന 74 ലക്ഷം രൂപയ്ക്ക് ഡോളര്‍ സമാഹാരിച്ചെന്ന വിവരവും പുറത്തുവന്നു. ബാങ്കിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം എന്‍.ഐ.എയോടു പറഞ്ഞത്. ഭീഷണിപ്പെടുത്തിയാണ് സ്വപ്‌ന അക്കൗണ്ടിലെ പണം ഡോളറാക്കിയതെന്നും തുല്യമായ തുക ഇന്ത്യന്‍ കറന്‍സിയായി യൂണിടാക് ഉന്നതന്‍ തലസ്ഥാനത്തെ ഹോട്ടലില്‍വച്ചു കൈമാറിയെന്നും ഇയാള്‍ വെളിപ്പെടുത്തി. കമ്മീഷനില്‍ ഒരു പങ്ക് ദുബായില്‍വച്ചു ദിര്‍ഹമായി നല്‍കിയെന്നും വെളിപ്പെടുത്തലുകളുണ്ട്. എം. ശിവശങ്കറും സ്വപ്‌നയും മൂന്നുവട്ടം ഗള്‍ഫ് സന്ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇതും അന്വേഷണസംഘം ഗൗരവത്തോടെയാണു കാണുന്നത്.



from mangalam.com https://ift.tt/3l1Cku3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages