കൊവിഡ്: ലോകത്ത് ഒരു ദിവസത്തിനുള്ളില്‍ വൈറസ് ബാധിച്ചത് 2,63,000 ആളുകള്‍ക്ക്; 6,500 പേര്‍ കൂടി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 20, 2020

കൊവിഡ്: ലോകത്ത് ഒരു ദിവസത്തിനുള്ളില്‍ വൈറസ് ബാധിച്ചത് 2,63,000 ആളുകള്‍ക്ക്; 6,500 പേര്‍ കൂടി മരിച്ചു

ജനീവ(സ്വിറ്റ്‌സര്‍ലന്‍ഡ്): കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകമെമ്പാടുമായി 2,63,000 പേരിലേക്ക് കൊവിഡ് വൈറസ് പടര്‍ന്നതായി ലോകാരോഗ്യ സംഘടന. 6,500ല്‍ ഏശറ പേരാണ് ഈ സമയത്തിനുള്ളില്‍ മരണമടഞ്ഞത്. വ്യാഴളാഴ്ച രാത്രിവരെയുള്ള റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരിക്കുന്നത്്.

ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്ക് പ്രകാരം 2,63,601 ആളുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരാഗം വ്യാപിച്ചത്. 6,554 പേര്‍ മരണമടഞ്ഞു. ലോകമെമ്പാടും 22,256,220 പേര്‍ രോഗബാധിതരായി. 7,82,456 പേര്‍ മരണമടഞ്ഞു.

ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ ഇന്ത്യയില്‍ 12,07,539 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലായില്‍ 11,09,444 പേര്‍ രോഗികളായി. ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ ഇന്ത്യയിലാണ്. ഓഗസ്റ്റ് മാസത്തില്‍ 19 വരെയുള്ള കണക്ക് പ്രകാരം അമേരിക്കയില്‍ 9,94,863 പേര്‍ രോഗികളായി. ബ്രസീലില്‍ 7,94,115 പേരാണ് രോഗികളായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഇന്നലെ മാത്രം 69,000നു മേലില്‍ പുതിയ രോഗികളുണ്ട്. 986 പേര്‍ മരണമടഞ്ഞു. രണ്ടാം തവണ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. രാജ്യത്ത് ആകെ രോഗബാധിതര്‍ 29 ലക്ഷം കടന്നു.



from mangalam.com https://ift.tt/3j161t6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages