ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീശൈലത്ത് ഹൈഡ്രോളിക് പവര്‍ സ്‌റ്റേഷനില്‍ വന്‍ അഗ്നിബാധ. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അപകട സമയം പവര്‍ സ്‌റ്റേഷനില്‍ 19 ജീവനക്കാരുണ്ടായിരുന്നു. പത്ത് പേരെ രക്ഷപ്പെടുത്തി. ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സൂചന. രക്ഷപ്പെട്ടവരില്‍ ആറു പേര്‍ക്ക് സാരമായ പൊള്ളലുണ്ട്.
ശ്രീശൈലം ഡാമില്‍ സ്ഥിതി ചെയ്യുന്ന പവര്‍ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. യൂണിറ്റ് നാലിലുണ്ടായ പൊട്ടിത്തെറിയാണ് അപകടമുണ്ടാക്കിയത്. ഷോര്‍ട് സര്‍ക്യുട്ട് ആണ് കാരണമെന്ന് സൂചനയുണ്ട്. പാനല്‍ ബോര്‍ഡുകള്‍ക്കും തീപിടിച്ചു.
കനത്ത പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയെങ്കിലും സ്‌റ്റേഷനുള്ളിലേക്ക് കടക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. കനത്ത പുക ശ്വസിച്ച് ചില രക്ഷാപ്രവര്‍ത്തകര്‍ക്ക് ബോധക്ഷയമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
Fire broke out at Left Bank Power House in Srisailam, in Telangana side, late last night. Fire engine from Atmakur Fire Station, Kurnool deployed. Ten people rescued, of which 6 are under treatment at a hospital in Srisailam. Nine people still feared trapped. More details awaited https://t.co/Y3uoIioR4b pic.twitter.com/p9WNoytpsF— ANI (@ANI) August 21, 2020
from mangalam.com https://ift.tt/3aGvTaU
via IFTTT
No comments:
Post a Comment