പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ ജില്ലാ പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളക്കേസ് എടുക്കാന്‍ ശ്രമം നടക്കുന്നെന്നാരോപിച്ച് കേരള ഉള്ളാട മഹാസഭ രംഗത്തെത്തി.
അന്വേഷണത്തിന്റെ വിശദാംശങ്ങള്‍, ചുമത്തിയിരിക്കുന്ന വകുപ്പുകള്‍, മരണ കാരണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, നിയപോദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ തയ്യാറാക്കിയിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമായിരിക്കും ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതും അറസ്റ്റും അടക്കമുള്ള നടപടികളിലേക്കും അന്വേഷണ സംഘം കടക്കുക. നിയമ പരിരക്ഷയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടുതല്‍ തെളിവുകള്‍ കിട്ടാതെ അറസ്റ്റ് ചെയ്താല്‍ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി കയറേണ്ടി വരുമന്നാണ് പൊലീസിന്റെ വാദം.
എന്നാല്‍ വനപാലകരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാത്തതും അറസ്റ്റ് ചെയ്യാത്തതും ആരോപണ വിധേയര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് വഴി ഒരുക്കുമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ ആരോപണ വിധേയരായ വനപാലകരില്‍ ഭൂരിഭഗവും പട്ടിക ജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവരാണെന്നും ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഇവര്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുന്നെന്നുമാണ് കേരള ഉള്ളാട മഹാസഭ ഉയര്‍ത്തുന്ന വാദം.
from mangalam.com https://ift.tt/2Q8s84C
via IFTTT
No comments:
Post a Comment