കൊച്ചി : എറണാകുളം മഞ്ഞുമ്മലിൽ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ യുപി സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് റാംപുർ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫർഹാദ് ഖാൻ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. അതിഥിത്തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുകയാണ്. മറ്റ്മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായാണ് ലഭിക്കുന്ന വിവരമെന്ന് പോലീസ് അറിയിച്ചു. മാർച്ച് മുതൽ ഓഗസ്റ്റ് വരെ പെൺകുട്ടി നിരവധി തവണപീഡനത്തിനിരയായെന്ന് പോലീസ് പറഞ്ഞു.മഞ്ഞുമ്മൽ, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളിൽവച്ച് പലതവണകളായി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്കൂൾ അധികൃതരുടെ കൗൺസലിങ്ങിനിടെയാണ് പീഡനത്തിനിരയായകാര്യം കുട്ടി വെളിപ്പെടുത്തിയതും പോലീസിൽ പരാതി നൽകിയതും. കേസിൽ ഇനി മൂന്നു പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരും അതിഥിത്തൊഴിലാളികളാണ്. എറണാകുളം എ.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.ഏലൂർ സി.ഐ. മനോജ്, എസ്.ഐ. സുദർശൻ ബാബു, എ.എസ്.ഐ.മാരായ സലിം, സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതികൾ. കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറയുന്നത്. തുടർന്ന് പോലീസ് കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. content highlights:16 year old get raped in Ernakulam, Three arrested
from mathrubhumi.latestnews.rssfeed https://ift.tt/31ohltm
via
IFTTT
No comments:
Post a Comment