ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ബിജെപിയിൽ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ തുറന്നുപറച്ചിൽ. എന്നാൽ കമൽനാഥ് സർക്കാരിന്റെ ഭാവി എന്താകുമെന്ന് മുൻകൂട്ടി കാണാൻ സാധിച്ചതിനാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും സിന്ധ്യ പറഞ്ഞു. ഗ്വാളിയോർ-ചമ്പാൽ മേഖലയിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ബിജെപിയുടെ അംഗത്വ ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു സിന്ധ്യ. ഞാൻ ജനങ്ങളെ സേവിക്കുന്ന ആളാണ്, അല്ലാതെ കസേര മോഹിക്കുന്ന ആളല്ല, പദവി മോഹിക്കുന്നയാളല്ല. ആയിരുന്നെങ്കിൽ ആ ക്ഷണം സ്വീകരിച്ചേനെ സിന്ധ്യ പറഞ്ഞു. കമൽനാഥിന്റേയും ദ്വിഗ്വിജയ് സിങിന്റേയും പേരെടുത്ത് പറഞ്ഞാണ് സിന്ധ്യ തനിക്കെതിരെയുള്ള കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിച്ചത്. അതേസമയം സിന്ധ്യയുടെ പ്രതികരണത്തെ തള്ളി കോൺഗ്രസിന്റെ മാധ്യമവിഭാഗം തലവൻ നരേന്ദ്ര സലുജ രംഗത്തെത്തി. എന്നാൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്നും അത്തരത്തിലൊരു വാഗ്ദാനം ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രിയാക്കാത്തതിൽ പരാതിപ്പെട്ട ആളാണ് സിന്ധ്യയെന്നും സലൂജ പറഞ്ഞു.എംഎൽഎമാരുടെ യോഗത്തിൽ കേവലം 19 പേരാണ് സിന്ധ്യയെ പിന്തുണച്ചതെന്നും സലൂജ പറഞ്ഞു ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്ന് പോയതോടെയാണ് മധ്യപ്രദേശിൽ പാർട്ടി രക്ഷപ്പെട്ടതെന്ന് കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ്വിജയ് സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടാൽ ഗ്വാളിയോറിലെയും ചമ്പൽ ജില്ലയിലെയും പാർട്ടിയുടെ ജനപിന്തുണ നഷ്ടപ്പെടുമെന്ന് പലരും പറഞ്ഞു. എന്നാൽ അങ്ങനൊന്നും ഉണ്ടായിട്ടില്ല. സിന്ധ്യ പോയതോടെ കോൺഗ്രസിൽ സംഭവിച്ചത് ഒരു നവീകരണമാണെന്നായിരുന്നു ദ്വിഗ്വിജയ് സിങ് പറഞ്ഞത്. മാർച്ചിലാണ് കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നത്.സിന്ധ്യയും വിശ്വസ്തരും പിന്തുണ പിൻവലിച്ചതോടെയാണ് മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ നിലംപതിച്ചത്.നിലവിൽ ബിജെപിയുടെ രാജ്യസഭാംഗമാണ് സിന്ധ്യ. Content Highlights:Was Offered Dy CMs Post by Congress says Jyotiraditya Scindia
from mathrubhumi.latestnews.rssfeed https://ift.tt/3hpTcZa
via
IFTTT
No comments:
Post a Comment