കൊല്ലം: ആശ്രാമം ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിച്ച യുവതി ശുചിമുറിയില്‍ പ്രസവിച്ചു. ഉളിയക്കോവില്‍ സ്വദേശിയായ വിജി എന്ന യുവതിയാണ് ശുചിമുറിയില്‍ എത്തിയപ്പോള്‍ പ്രസവിച്ചത്. പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചത്.
കുഞ്ഞ് നിലത്തു വീണതിനെ തുടര്‍ന്ന് ശ്വാസതടസ്സം ഉണ്ടായി. തുടര്‍ന്ന് വിശദ പരിശോധനകള്‍ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ആറിനാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 5 മണിയോടെ വാര്‍ഡിലെ ശുചിമുറിയിലേക്ക് നടന്നു പോകാന്‍ ശ്രമിക്കുന്നതിനിടെ പ്രസവിക്കുകയായിരുന്നു.
കുഞ്ഞ് നിലത്തേക്കു തലയിടിച്ചാണ് വീണത്. പിന്നീട് ശിശുരോഗവിദഗ്ധന്‍ എത്തി പരിശോധിച്ചെങ്കിലും കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടി. എന്നാല്‍, പാലുകൊടുത്തപ്പോള്‍ കുഞ്ഞിനു ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ടു. കുഞ്ഞിന്റെ ഉള്ളിലേക്ക് ഗര്‍ഭപാത്രത്തില്‍ നിന്നുള്ള സ്രവങ്ങള്‍ കടന്നതാണു കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
from mangalam.com https://ift.tt/2O6yGzu
via IFTTT
No comments:
Post a Comment