വാഷിങ്ടൺ: കൊറോണ കേസുകൾ വർധിച്ചു കൊണ്ടിരിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയിൽ നിന്നും ഔദ്യോഗികമായി അമേരിക്ക പിൻവാങ്ങാൻ തീരുമാനിച്ചു. പിൻവാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് സമർപ്പിച്ചതായി സിബിഎസ് ന്യൂസും ദി ഹില്ലും റിപ്പോർട്ട് ചെയ്തു. In the midst of a pandemic, a Senior Administration official confirms to @CBSNews: US notice of withdrawal, effective July 6, 2021, has been submitted to the UN Secretary-General, who is the depository for the WHO. — Paula Reid (@PaulaReidCBS) July 7, 2020 പിൻവാങ്ങൽ2021 ജൂലൈ ആറിന് പ്രാബല്യത്തിൽ വരുമെന്ന് സിബിഎസ് റിപ്പോർട്ട് ചെയ്യുമ്പോൾ തിങ്കളാഴ്ച മുതൽ പിൻവാങ്ങൽ പ്രാബല്യത്തിൽ വരുമെന്ന് ദി ഹില്ലും റിപ്പോർട്ട് ചെയ്തു. അമേരിക്ക ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിൻവാങ്ങിയതായുള്ള അറിയിപ്പ് കോൺഗ്രസ്സിന് ലഭിച്ചതായി ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ ആയ ബോബ് മെനൻഡസ് ട്വീറ്റ് ചെയ്തു. രാജ്യത്ത് ഓരോ ദിവസവും പതിനായിരക്കണക്കിന് പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട്ചെയ്യപ്പെടുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഇതിനോടകം തന്നെ മരണസംഖ്യ 1,30,800 കവിഞ്ഞു. കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് നൽകി വരുന്ന സാമ്പത്തികസഹായം മെയ് മാസത്തിൽ മരവിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. content highlights:U.S. formally withdraws from WHO
from mathrubhumi.latestnews.rssfeed https://ift.tt/3fecqQg
via
IFTTT
No comments:
Post a Comment