ബി.ആര്‍ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം  - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 7, 2020

ബി.ആര്‍ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം 

മുംബൈ: ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. മുംബൈ ദാദറിലുള്ള രാജഗൃഹം എന്ന സ്മാരക വസതിക്ക് നേരെ ചൊവ്വാഴ്ച വൈകീട്ടാണ്ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു. വസതിയിലെ ചെടിച്ചട്ടികൾ എറിഞ്ഞ് തകർത്ത നിലയിലാണ്. സിസിടിവി ക്യാമറയും അജ്ഞാതസംഘം നശിപ്പിച്ചു. സംഭവത്തെ അപലപിച്ച മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി. മന്ത്രിമാരായ ജയന്ത് പാട്ടീൽ, ധനഞ്ജയമുണ്ടെ എന്നിവരും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ആക്രമണത്തിന്റെ പേരിൽ ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമക്കളായ പ്രകാശ് അംബേദ്കറും ബിംറാവു അംബേദ്കറും ആഹ്വാനം ചെയ്തു. content highlights:Dr B R Ambedkars Mumbai residence attacked by unidentified persons


from mathrubhumi.latestnews.rssfeed https://ift.tt/2Z5gcWy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages