നെടുമ്പാശ്ശേരി: സ്വപ്ന സുരേഷ് തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന. എന്നാൽ, കസ്റ്റംസ് ഇത് പൂർണമായി വിശ്വസിച്ചിട്ടുമില്ല. അന്വേഷണം വഴിതിരിച്ചുവിടാനായി തെറ്റായ വിവരങ്ങൾ കൈമാറുന്നതാണോ എന്ന സംശയം കസ്റ്റംസിനുണ്ട്. സ്വപ്നയ്ക്ക് മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നത് തമിഴ്‌നാട്ടിലെ ഒരു നിയമകാര്യ കമ്പനിയാണ്. ഇവർ കൊച്ചിയിലെത്തി മുൻകൂർ ജാമ്യം എടുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്ന ബാലരാമപുരംവഴി തമിഴ്‌നാട്ടിലെത്തിയതായാണു സൂചന. കസ്റ്റംസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്.മുൻകൂർ ജാമ്യാപേക്ഷ നൽകാനായി സ്വപ്ന കൊച്ചിയിലെത്തിയതായും പ്രചാരണമുണ്ട്. എന്നാൽ, ചൊവ്വാഴ്ച വൈകീട്ടുവരെ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തിട്ടില്ലെന്നാണു വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/31R6wRn
via
IFTTT
No comments:
Post a Comment