അന്വേഷണം ‘സ്വർണ’ത്തിനു പുറത്തേക്കും ;കെ ഫോണും വിവാദത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 7, 2020

അന്വേഷണം ‘സ്വർണ’ത്തിനു പുറത്തേക്കും ;കെ ഫോണും വിവാദത്തിലേക്ക്

കൊച്ചി: സ്വർണക്കടത്തിന്റെ അന്വേഷണം സ്വർണത്തിൽ മാത്രം ഒതുങ്ങില്ലെന്നു സൂചന. കേവലമൊരു സ്വർണക്കടത്ത് കേസായല്ല കസ്റ്റംസ് പോലും ഇതിനെ കാണുന്നത്. ഇക്കാരണത്താൽ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻ ഔദ്യോഗിക ഇടപാടുകളിലേക്കും അന്വേഷണം നീണ്ടേക്കും.ഐ.ടി. സെക്രട്ടറിയാകുന്നതിനുമുമ്പ് കെ.എസ്.ഇ.ബി. ചെയർമാനായിരുന്നു ശിവശങ്കർ. വൈദ്യുതിബോർഡിന്റെയും ഐ.ടി. വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (കെ.എസ്.ഐ.ടി.ഐ.എൽ.) സംയുക്തസംരംഭമായ കെ-ഫോൺ കമ്പനിക്കും ഇതോടെ വിവാദത്തിന്റെ നിഴൽ വീഴുകയാണ്. കെ-ഫോൺ സംരംഭവുമായി മുന്നോട്ടുപോകരുതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും പദ്ധതി ഉപേക്ഷിച്ചിട്ടില്ല. സ്വപ്നാ സുരേഷിനായിരുന്നു കെ-ഫോണിന്റെ മേൽനോട്ടച്ചുമതലയെന്നാണു സൂചന.2012 മുതൽ കെ.എസ്.ഇ.ബി. ചെയർമാനായിരുന്ന ശിവശങ്കർ, 2016-ലാണ് ഐ.ടി. സെക്രട്ടറിയായത്. ഇതിനുശേഷമാണ് കേരള ഫൈബർ ഓപ്റ്റിക്‌സ് നെറ്റ്‌വർക്ക് പ്രോജക്ട് (കെ ഫോൺ) എന്ന കമ്പനിയെക്കുറിച്ച് ആലോചന വന്നത്. കെ.എസ്.ഇ.ബി.യും കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്തസംരംഭത്തിൽ ഇരുസ്ഥാപനത്തിനും 49 ശതമാനമാണ് ഓഹരി. രണ്ടുശതമാനം സംസ്ഥാന സർക്കാരിനും. 1028 കോടി രൂപയുടെ പദ്ധതിയിൽ കുറഞ്ഞനിരക്കിൽ ഇന്റർനെറ്റ് സേവനം എത്തിക്കുകയാണ് ലക്ഷ്യം.എന്നാൽ, ഈ പദ്ധതിയെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ശക്തമായി എതിർത്തു. ഇതു വകവെക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനായിരുന്നു സർക്കാരിന്റെ നിർദേശം. ജീവനക്കാരുടെ സംഘടനകളും എതിർപ്പുയർത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2VU1LCQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages