നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഒളിവില്‍ കഴിയുന്നത് തമിഴ്‌നാട്ടിലെന്ന് സൂചന. കേസില്‍ സ്വപ്‌നയുടെ പേര് ഉയര്‍ന്നതോടെ ഒളിവില്‍ പോയിരിക്കുകയാണ് ഇവര്‍. എന്നാല്‍, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ വിവരം കസ്റ്റംസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. സ്വപ്ന ബാലരാമപുരംവഴി തമിഴ്‌നാട്ടിലെത്തിയതായാണു ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സൂചന.
ഇത്തരം വിവരങ്ങള്‍ നല്‍കി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതാകാമെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്. എന്നാല്‍, കസ്റ്റംസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. സ്വപ്നയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നത് തമിഴ്‌നാട്ടിലെ ഒരു നിയമകാര്യ കമ്പനിയാണ്. ഇവര്‍ കൊച്ചിയിലെത്തി മുന്‍കൂര്‍ ജാമ്യം എടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വിവരം ലഭിച്ചിട്ടുണ്ട്.
അതേ സമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനായി സ്വപ്ന കൊച്ചിയിലെത്തിയതായും പ്രചാരണമുണ്ട്. എന്നാല്‍, ഇന്നലെ വൈകിട്ട് വരെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിട്ടില്ലെന്നാണു വിവരം.
from mangalam.com https://ift.tt/3gFkLNl
via IFTTT
No comments:
Post a Comment