ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് അമേരിക്ക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 7, 2020

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് അമേരിക്ക

വാഷിങ്ങ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയില്‍ നിന്നും ബന്ധം അവസാനിപ്പിച്ചതായി അമേരിക്ക. ഐക്യരാഷ്ട്ര സംഘടനയ്‌ക്കെഴുതിയ വെറും മൂന്ന് വരിയുള്ള കത്തിലാണ് ട്രംപ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ട്രംപിനെ വിമര്‍ശിച്ചുകൊണ്ട് സെനറ്റ് ഫോറിന്‍ കമ്മിറ്റി റാങ്കിങ് അംഗം സെന്‍ റോബര്‍ട്ട് മെനന്‍ഡസ് ആണ് ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയ്‌ക്കെഴുതിയ മൂന്ന് വിരിയുള്ള കത്തില്‍ ഒരു വര്‍ഷം സംഘടനയില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്നാണ് കത്തില്‍ കുറിക്കുന്നത്. എന്നാല്‍, ഇത് അവസാനവാക്കായി തീര്‍ച്ഛപ്പെടുത്തിയിട്ടില്ല എന്ന് അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'സംഘടനയില്‍ നിന്നും പിന്‍വാങ്ങുകയാണ് എന്ന നോട്ടിഫിക്കേഷന്‍ യുഎസ് കോണ്‍ഗ്രസിലെത്തി. ട്രംപിന്റെ ഈ നടപടി പരസ്പര ബന്ധമില്ലാത്തതാണ്. ഇത് നീതിയല്ല. അമേരിക്കക്കാരുടെ ജീവനേയും താത്പര്യങ്ങളേയും ഈ തീരുമാനം സംരക്ഷിക്കില്ല. ഇത് അമേരിക്കയെ കൂടുതല്‍ രോഗങ്ങളിലേക്ക് നയിക്കും.' മെനന്‍ഡസ് ട്വീറ്റ് ചെയ്തു.

ഏപ്രിലില്‍, സംഘടനയ്ക്ക് നല്‍കി വന്നിരുന്ന 3000 കോടി രൂപയുടെ ധനസഹായം നിര്‍ത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് അറിവുണ്ടായിരുന്നു എന്നും ചൈനയ്ക്ക് വേണ്ടി ഇത് മറച്ചുവച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.



from mangalam.com https://ift.tt/3gCOINM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages