കെട്ടിടനികുതി വർധനയിൽ ഇളവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

കെട്ടിടനികുതി വർധനയിൽ ഇളവ്

തിരുവനന്തപുരം: പുതിയ കെട്ടിടങ്ങൾക്കുള്ള ഒറ്റത്തവണനികുതിയിൽ ബജറ്റിൽ പ്രഖ്യാപിച്ച വൻവർധനയിൽ സർക്കാർ ഇളവുനൽകും. പഞ്ചായത്ത് പ്രദേശങ്ങളിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും പഴയ നിരക്കിന്റെ 30 ശതമാനംമാത്രം കൂട്ടിയാൽമതിയെന്നാണ് തീരുമാനം. അടുത്ത നിയമസഭാസമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാവും. നഗരസഭകളിലും കോർപ്പറേഷനിലും വർധിപ്പിച്ച നിരക്ക് തുടരും. ബജറ്റിൽ പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളിലെ വീടുകൾക്ക് ഒരേ നിരക്കാണ് നിശ്ചയിച്ചത്. ഇത് എതിർപ്പിനിടയാക്കി. പഞ്ചായത്തുകളിൽ കെട്ടിടങ്ങൾക്ക് 200 ശതമാനംവരെ വർധന വന്നു. രണ്ടും വെവ്വേറെ മേഖലകളാക്കി പഞ്ചായത്തുകളിൽ ഇളവുനൽകാനാണ് തീരുമാനം. ബജറ്റ് പ്രഖ്യാപനമനുസരിച്ചുള്ള പുതിയ നികുതിനിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽവന്നിരുന്നു. ധനബില്ലിൽ പുതിയ നിരക്കുകൾ ചേർത്തിട്ടുണ്ട്. നിയമസഭാ സമ്മേളനം ചേരാത്തതിനാൽ ധനബിൽ പാസാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. പകരം ഓർഡിനൻസ് ഇറക്കുകയാണ് സർക്കാർ ചെയ്തത്. ഈ ഓർഡിനൻസിലും കൂടിയ നിരക്കുകളാണുള്ളത്. ധനബിൽ പാസാക്കാൻ സെപ്റ്റംബറിൽ നിയമസഭാസമ്മേളനം ചേരണം. അന്ന് മുൻകാലപ്രാബല്യത്തോടെ പഞ്ചായത്തുകളിൽ ഇളവുനൽകി ബിൽ പാസാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വീണ്ടും മൂന്നുമേഖല നേരത്തേ, പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് മൂന്നു മേഖലയാക്കിയാണ് നികുതി ഏർപ്പെടുത്തിയിരുന്നത്. സ്പെഷ്യൽ ഗ്രേഡ് അല്ലാത്ത പഞ്ചായത്തുകൾമാത്രമായിരുന്നു ഒരു മേഖല. സ്പെഷ്യൽ ഗ്രേഡ് ഗ്രാമപ്പഞ്ചായത്തും ടൗൺ പഞ്ചായത്തും മുനിസിപ്പാലിറ്റിയും ചേരുന്നതായിരുന്നു രണ്ടാംമേഖല. കോർപ്പറേഷനുകൾ മൂന്നാമതും. ഈ വർഷത്തെ ബജറ്റിൽ ഇത് രണ്ടുമേഖലകൾ മാത്രമാക്കി. പഞ്ചായത്തും നഗരസഭയും ഒരുമിച്ചും കോർപ്പറേഷൻ വേറെയും. ഇതുമാറ്റി വീണ്ടും ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിങ്ങനെ തിരിക്കും. ഗ്രാമപ്പഞ്ചായത്തിലെ നിരക്കിൽ ഇളവുവരുത്തും. മറ്റുരണ്ടുമേഖലയിലും ധനബിൽ പ്രകാരമുള്ള പുതിയ നിരക്ക് തുടരും. ഗ്രാമപ്പഞ്ചായത്തുകളിലെ ഒറ്റത്തവണ കെട്ടിടനികുതി വീടുകൾ വിസ്തീർണം പഴയത് ധനബില്ലിൽ പുതുക്കിയത് ഇളവുനൽകുമ്പോൾ 100 ചതുരശ്ര മീറ്ററിൽതാഴെ നികുതിയില്ല നികുതിയില്ല നികുതിയില്ല 100-150 ചതുരശ്രമീറ്റർ 1500 രൂപ 3500 രൂപ 1950 രൂപ 150-200 ചതുരശ്രമീറ്റർ 3000രൂപ 7000 രൂപ 3900 രൂപ 200-250 ചതുരശ്രമീറ്റർ 6000രൂപ 14000രൂപ 7800 രൂപ 250-ന് മുകളിൽ 6000+അധികമുള്ള ഓരോ 10 ച. മീറ്ററിനും 1200 രൂപ വീതം 14000+അധികമുള്ള ഓരോ 10 ച.മീറ്ററിനും 3100 രൂപ 7800+അധികമുള്ള ഓരോ 10 ച.മീറ്ററിനും 1560 രൂപവീതം മറ്റു കെട്ടിടങ്ങൾ വിസ്തീർണം പഴയത് ധനബില്ലിൽ പുതുക്കിയത് ഇളവുനൽകുമ്പോൾ 50 ച.മീറ്റർ വരെ നികുതിയില്ല നികുതിയില്ല നികുതിയില്ല 50-75 ച.മീറ്റർ 1500രൂ 3900രൂ 1950രൂ 75-100ച.മീറ്റർ 2250രൂ 5800രൂ 2925രൂ 100-150 ച.മീറ്റർ 4500രൂ 11700രൂ 5850രൂ 15-200 ച.മീറ്റർ 9000രൂ 23400രൂ 11700രൂ 200-250 ച.മീറ്റർ 18000രൂ 46800രൂ 23400രൂ 250ന് മുകളിൽ 18000+അധികമുള്ള ഓരോ 10ച.മീറ്ററിനും 1800രൂപ വീതം 46800രൂ+അധികമുള്ള ഓരോ 10 ച.മീറ്ററിനും 4600 വീതം 23400+അധികമുള്ള ഓരോ 10 ച.മീറ്ററിനും 2340 രൂപ വീതം Content Highlight:Concession on building tax


from mathrubhumi.latestnews.rssfeed https://ift.tt/3jCqy8z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages