തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളില്ലാത്തവരെയും നേരിയ ലക്ഷണങ്ങളുള്ളവരെയും ചികിത്സിക്കാനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ മൂന്നുഘട്ടമായാണ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഘട്ടത്തിൽ 86 കേന്ദ്രങ്ങളും 11,284 കിടക്കകളും രണ്ടാംഘട്ടത്തിൽ 253 കേന്ദ്രങ്ങളും 30,598 കിടക്കകളും മൂന്നാംഘട്ടത്തിൽ 480 കേന്ദ്രങ്ങളും 36,400 കിടക്കകളുമാണ് സജ്ജമാക്കുക. ആദ്യഘട്ടമായി 30,000-ത്തോളം ജീവനക്കാരെ തിരഞ്ഞെടുത്ത് ജില്ലകൾക്കു നൽകിയിട്ടുണ്ട്. കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ചേർന്ന് അവരെ ആവശ്യമായ കേന്ദ്രങ്ങളിൽ നിയമിക്കും. ആവശ്യമാണെങ്കിൽ 50,000-ത്തോളം ജീവനക്കാരെ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുമായും ആശുപത്രി സംഘടനകളുമായും ചർച്ചനടത്തി. ചികിത്സച്ചെലവ് സംബന്ധിച്ചും ധാരണയായിട്ടുണ്ട്. 1129 സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ 200-ഓളം ആശുപത്രികൾ സഹകരിക്കും. ആവശ്യമെങ്കിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും അവരുടെ സേവനം ഉപയോഗിക്കും. പരിശോധനാഫലം വേഗത്തിലാക്കും കോവിഡ് പരിശോധനാഫലം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ചില ലാബുകളിൽ ഡേറ്റാ എൻട്രിക്കും മറ്റും ജീവനക്കാരില്ലാത്തത് താമസത്തിനു കാരണമായിട്ടുണ്ട്. 15 സർക്കാർ ലാബുകളിലും എട്ടു സ്വകാര്യ ലാബുകളിലുമുൾപ്പെടെ 25 സ്ഥലങ്ങളിലാണ് ആർ.ടി.പി.സി.ആർ. പരിശോധിക്കാനുള്ള സംവിധാനമുള്ളത്. പരിശോധനകളിൽ രാജ്യത്ത് മൂന്നാംസ്ഥാനത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ സ്പ്രെഡ് ഒഴിവാക്കാൻ കർമപദ്ധതി സമ്പർക്കരോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ ഒരാളിൽനിന്നു കൂടുതൽ പേരിലേക്ക് രോഗം പകരുന്ന സൂപ്പർ സ്പ്രെഡ് ഒഴിവാക്കാൻ കർമപദ്ധതി നടപ്പാക്കും. സൂപ്പർ സ്പ്രെഡിലേക്ക് പോയ പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു. അതിർത്തികടന്ന് വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒ.പി. തുടങ്ങുകയും കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. Content Highlight: 78,282 beds in primary health centers
from mathrubhumi.latestnews.rssfeed https://ift.tt/2ZVhvYz
via
IFTTT
No comments:
Post a Comment