സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും ഇന്നലെ ദേശീയ അന്വേഷണ സംഘം(എന്‍ഐഎ) ബംഗളൂരുവില്‍ നിന്നും പിടികൂടി. പിന്തുടര്‍ന്ന് അന്വേഷണസംഘം എത്തിയേക്കും എന്ന് ഉറപ്പുള്ളതിനാല്‍ ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു സ്വപ്‌നയും സന്ദീപും താമസിച്ചിരുന്നത്. എന്നാല്‍ സ്വപ്‌നയുടെ മകളുടെ ഫോണ്‍ പിന്തുടര്‍ന്നാണ് സംഘം ഇവരെ പിടികൂടിയത്. മകള്‍ ഫോണില്‍ നിന്നും സുഹൃത്തിനെ ഫോണ്‍ ചെയ്തതായി വാര്‍ത്തകള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഫോണ്‍ വീണ്ടും ഓണ്‍ ആയെന്നും ഇതിനെ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത് എന്നുമാണ് വിവരം.
പിടിയില്‍ ആകുമ്പോള്‍ സന്ദീപും സ്വപ്‌നയും ഒരു മുറിയിലായിരുന്നു. മക്കള്‍ ഫ്‌ലാറ്റിലെ മറ്റൊരു മുറിയിലു. സ്വപ്‌നയുടെ ഭര്‍ത്താവ് സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയിരിക്കുകയായിരുന്നു. കാര്‍ മാര്‍ഗം രണ്ട് ദിവസം മുമ്പാണ് സ്വപ്‌നയും സംഘവും ബംഗളൂരുവില്‍ എത്തിയത് എന്നാണ് വിവരം. സന്ദീപ് ആണ് കാര്‍ ഓടിച്ചിരുന്നത്. ആദ്യം ഒരു ഹോട്ടലില്‍ കഴിഞ്ഞ സംഘം കോറമംഗലത്തെ ഫ്‌ലാറ്റിലാണ് പിന്നീട് താമസിച്ച് വന്നത്.
ഇവര്‍ താമസിക്കാന്‍ എത്തിയ കോറമംഗലയിലെ ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് എന്‍ഐഎയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവിടെയെത്തിയ സംഘം ഫ്‌ലാറ്റിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്. ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്‌ലാറ്റിലാണ് ഇവര്‍ തങ്ങിയതെന്നാണ് വിവരം.
from mangalam.com https://ift.tt/3gKU2Pa
via IFTTT
No comments:
Post a Comment