ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം നഴ്സറിയിൽ കഴിയുന്ന കുഞ്ഞനുജനെയും അമ്മയെയും പരിചരിച്ച് എട്ടുവയസ്സുകാരി. പ്രത്യേക പരിചരണവിഭാഗത്തിലുള്ള അമ്മയുടെയടുത്തുനിന്ന് അമ്മിഞ്ഞപ്പാൽ പാത്രത്തിലെടുത്ത് നഴ്സറിയിലെ അനുജനടുത്തേക്ക് ഓടുന്ന അപർണയുടെ പതിവുകാഴ്ച അവിടെയുള്ളവരുെട മനസ്സ് നിറച്ചു. വീട്ടിലേക്ക് മടങ്ങുമ്പോൾ അപർണയ്ക്ക് പഠിക്കാൻ സമ്മാനവും കിട്ടി; ഒരു ടെലിവിഷൻ. പ്രസവശേഷം രണ്ടുമാസത്തിലധികമായി ചികിത്സയിലായിരുന്നു, വെണ്ണിക്കുളം തടിയൂർ പുല്ലോലിക്കൽ ബിനുഭവനിൽ ഷൈജന്റെ ഭാര്യ അർച്ചന. ആശുപത്രിയിൽ അമ്മയുടെ പരിചാരിക എട്ടുവയസ്സുകാരി അപർണയാണ്. സ്ത്രീകൾക്കുമാത്രം പ്രവേശനമുള്ള ഈ വിഭാഗത്തിൽ അപർണയാണ് അമ്മയുടെയും തൊട്ടുതാഴെയുള്ള രണ്ടരവയസ്സുകാരൻ അനുജന്റെയും കാര്യങ്ങൾ നോക്കുന്നത്. അരയ്ക്കുതാഴെ തളർച്ചയും എല്ലാമായപ്പോൾ അർച്ചനയ്ക്ക് എഴുന്നേൽക്കാൻപോലും സാധിക്കാതായി. വാടകയ്ക്ക് താമസിച്ചിരുന്ന ഇവരെ സഹായിക്കാൻ ബന്ധുക്കൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ്, മൂന്നാംക്ലാസുകാരി അപർണ അമ്മയുടെ പരിചരണം ഏറ്റെടുത്തത്. തുടക്കത്തിൽ, ഒപ്പമുള്ള രണ്ടര വയസ്സുകാരൻ അശ്വിനെ പരിചരിക്കലായിരുന്നു പരിപാടി. ക്രമേണ മരുന്നുമേടിക്കലും പരിശോധനാഫലങ്ങൾ എത്തിക്കലും ചെയ്തുതുടങ്ങി. കാന്റീനിൽനിന്ന് ഭക്ഷണം വാങ്ങിയെത്തിക്കലും അമ്മയുടെ ചികിത്സാമുറിയിൽനിന്ന് മുലപ്പാൽ ശേഖരിച്ച് നഴ്സറിയിൽ ചികിത്സയിലായ കുട്ടിക്ക് നൽകുന്നതുവരെ ചെയ്തു. ഈസമയം ഒന്നുകിൽ അനിയനെ ഉറക്കിക്കിടത്തിയിട്ട് പോകും; അല്ലെങ്കിൽ ഒപ്പം കൂട്ടും. അച്ഛൻ പുറത്തുണ്ടെങ്കിലും, സ്ത്രീകൾക്കുമാത്രം പ്രവേശനമുള്ള സ്ഥലമായതിനാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. സുരക്ഷാ ഉദ്യോഗസ്ഥ രാജശ്രീ, ജിവനക്കാരൻ ഷാഹുൽ ഹമീദ്, തുടങ്ങി സഹായവുമായി വലിയ സംഘം അപർണയ്ക്ക് തുണയായി. അർച്ചനയെ ഡിസ്ചാർജുചെയ്ത് വീട്ടിൽ തിരികെയെത്തുമ്പോൾ, അപർണയുടെ പഠനം സുഗമമാക്കാൻ ഗാന്ധിനഗർ റോട്ടറി ക്ലബ്ബ് ടി.വി. നൽകി. വെള്ളിയാഴ്ച ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലിസിയമ്മ ജോർജിന്റെയും മറ്റുജീവനക്കാരുടെയും സാന്നിധ്യത്തിൽ ഗാന്ധിനഗർ റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. എം.ജെ.മാണി, പി.കെ.അഭിലാഷ്, സെക്രട്ടറി സുധീഷ് നമ്പ്യാർ എന്നിവർ ചേർന്ന് കൈമാറി. content highlights: eight year old girl who take care of mother and newly born brother in kottayam medical college
from mathrubhumi.latestnews.rssfeed https://ift.tt/3fmxfJs
via
IFTTT
No comments:
Post a Comment