'ഇനിയിപ്പോ ആ ഹെലികോപ്റ്ററിലെങ്ങാനും?', സ്വപ്‌ന സുരേഷ് കേസില്‍ മുഖ്യമന്ത്രിയെ ട്രോളി വിടി ബല്‍റാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

'ഇനിയിപ്പോ ആ ഹെലികോപ്റ്ററിലെങ്ങാനും?', സ്വപ്‌ന സുരേഷ് കേസില്‍ മുഖ്യമന്ത്രിയെ ട്രോളി വിടി ബല്‍റാം

സ്വപ്ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ പിടിയിലായതിന് പിന്നാലെ വന്‍ വിവാദങ്ങളും ഉയരുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ റോഡുമാര്‍ഗം ബെംഗളൂരുവില്‍ എങ്ങനെ എത്തിയെന്ന ചോദ്യമാണ് ഉയരുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആവശ്യപ്പെടുന്നു. 'ഇനിയിപ്പോ ആ ഹെലികോപ്റ്ററിലെങ്ങാനും?' എന്ന പരിഹാസവുമായി വി.ടി ബല്‍റാം രംഗത്തെത്തി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ശനിയാഴ്ച ഉച്ചയോടെ തന്നെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) വലയില്‍ ആയിരുന്നതായി വിവരം. വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഹോട്ടലില്‍ എന്‍ഐഎ ബെംഗളൂരു യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുന്നത്.



from mangalam.com https://ift.tt/2C4AIxH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages