ഇന്‍ഡോര്‍: കച്ചവട സാധനങ്ങള്‍ നീക്കം ചെയ്ത് കടയൊഴിപ്പിക്കാന്‍ വന്ന മുന്‍സിപ്പല്‍ അധികൃതരോട് ഇംഗ്ലീഷില്‍ ചുട്ട മറുപടി... ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും മാധ്യമ്രപവര്‍ത്തകര്‍ പിന്നീട് അവരെ വളഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ മെറ്റിരീയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നു അവകാശവാദം.
എന്തായാലും ഇംഗ്ലീഷ് അനായാസമായി സംസാരിച്ച പിഎച്ചഡിക്കാരിയെന്നവകാശപ്പെടുന്ന തെരുവുകച്ചവടക്കാരിയുടെ വീഡിയോ അങ്ങനെ ഇന്റര്‍നെറ്റില്‍ തരംഗവുമായി.
റെയ്സ അന്‍സാരി എന്ന തെരുവുകച്ചവടക്കാരിയാണ് മുന്‍സിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കം ചെയ്യാന്‍ വന്നപ്പോള്‍ കട്ടയ്ക്ക് നിന്ന് പ്രതിഷേധിച്ചത്. മുന്‍സിപ്പല്‍ അധികൃതര്‍ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്നും ഇംഗ്ലീഷില്‍ റെയ്സ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് എത്ര വരെ പഠിച്ചു എന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചത്. അപ്പോഴായിരുന്നു മെറ്റീരിയല്‍ സയന്‍സില്‍ പിഎച്ച്ഡി എടുത്തെന്ന മറുപടി ലഭിച്ചത്.
In Indore a vegetable vendor Raisa Ansari protested against the municipal authorities when they came to remove the handcarts of vegetables.The woman later claimed that she has done Phd in Materials Science from DAVV Indore. @ndtvindia @ndtv @GargiRawat #lockdown #COVID19 pic.twitter.com/RieGffTMyP— Anurag Dwary (@Anurag_Dwary) July 23, 2020
ഇന്‍ഡോര്‍ ചന്തയിലെ തെരുവ് കച്ചവടക്കാര്‍ കോവിഡ് മഹാമാരിക്കാലത്ത് ഉപജീവനം നടത്താന്‍ കഷ്ടപ്പെടുകയാണ്. 'ചില സമയങ്ങളില്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. അധികാരികള്‍ വന്ന് ചിലപ്പോള്‍ മറുഭാഗവും അടപ്പിക്കും. അങ്ങനെയാവുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുള്ളൂ. ഞങ്ങളെപ്പോലുള്ള പഴം-പച്ചക്കറി തെരുവ് കച്ചവടക്കാര്‍ ഞങ്ങളുടെ വീടുകള്‍ എങ്ങനെ പുലര്‍ത്തും?. ഇവിടെയുള്ളവര്‍ എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ്. ഞങ്ങള്‍ 20 പേരെങ്കിലുമുണ്ട്. അവരൊക്കെ എങ്ങനെ ഉപജീവനം നടത്തും. പിടിച്ചു നില്‍ക്കും?. സ്റ്റാളുകളിലൊന്നും ഒരു തിരക്കുമില്ല. എന്നാലും അധികൃതര്‍ ഞങ്ങളോട് ഇവിടുന്ന് പോകാന്‍ പറയുകയാണ്'. റെയ്സ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
അതേസമയം, ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും എന്തുകൊണ്ട് മറ്റൊരു ജോലിക്ക് ശ്രമിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ 'ആര് ജോലി തരു'മെന്നായിരുന്നു റെയ്സയുടെ ചോദ്യം.
from mangalam.com https://ift.tt/2D6g2W8
via IFTTT
No comments:
Post a Comment