ഒരു വര്‍ഷം മുന്‍പ് സെറീന വഴി കടത്തിയത് 705 കിലോ സ്വര്‍ണ്ണം; കസ്റ്റംസ് സൂപ്രണ്ട് ഇപ്പോഴും കരുതല്‍ തടങ്കലില്‍; അന്ന് ചരടുവലിച്ചത് അഭിഭാഷകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 23, 2020

ഒരു വര്‍ഷം മുന്‍പ് സെറീന വഴി കടത്തിയത് 705 കിലോ സ്വര്‍ണ്ണം; കസ്റ്റംസ് സൂപ്രണ്ട് ഇപ്പോഴും കരുതല്‍ തടങ്കലില്‍; അന്ന് ചരടുവലിച്ചത് അഭിഭാഷകന്‍

തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീങ്ങുന്നു എന്ന സൂചന പുറത്തുവരുന്നതിനിടെ ചര്‍ച്ചയാകുന്നത് ഒരു വര്‍ഷം മുന്‍പ് നടന്ന മറ്റൊരു സ്വര്‍ണക്കള്ളക്കടത്ത് കേസ്. 2019 മേയ് 13ന് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 8.5 കോടി രൂപയുടെ സ്വര്‍ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അന്ന് പിടികൂടിയത്.

ദുബായില്‍ നിന്നു മസ്‌കത്ത് വഴിവന്ന വിമാനത്തില്‍ 25 ബിസ്‌കറ്റുകളായി ഹാന്‍ഡ് ബാഗിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. കേസില്‍ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ടായിരുന്ന എസ്.പി. രാധാകൃഷ്ണന്‍ കള്ളക്കടത്ത് തടയല്‍ നിയമപ്രകാരം ഇപ്പോള്‍ കരുതല്‍ തടങ്കലിലാണ്.

സ്വര്‍ണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 'ഗോള്‍ഡ് സിന്‍ഡിക്കറ്റ്' പ്രവര്‍ത്തിച്ചെന്ന് ഡിആര്‍ഐ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. രാധാകൃഷ്ണന്റെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വര്‍ണം കടത്തിയതായും ഒരു വര്‍ഷം നീണ്ട അന്വേഷണത്തില്‍ ഡിആര്‍ഐ കണ്ടെത്തി. ഗോള്‍ഡ് സിന്‍ഡിക്കറ്റി'ന്റെ സഹായത്തോടെയാണ് നയതന്ത്ര പാഴ്‌സല്‍ അടക്കമുള്ള പുതിയ പരീക്ഷണങ്ങളിലേക്കു റാക്കറ്റ് കടന്നതെന്നാണു നിഗമനം. ബാഗിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയതിന് പറവൂര്‍ സെമിനാരിപ്പടി ആലിമിറ്റത്ത് സെറീന ഷാജി, തിരുമല സ്വദേശി സുനില്‍ കുമാര്‍ എന്നിവരെയാണ് ഡിആര്‍ഐ ആദ്യം അറസ്റ്റ് ചെയ്തത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാധാകൃഷ്ണന്‍, മുഖ്യ സൂത്രധാരനും തിരുവനന്തപുരം നഗരത്തിലെ അഭിഭാഷകനുമായ ബിജു മനോഹരന്‍, ബിജുവിന്റെ ഭാര്യ വിനീത തുടങ്ങിയവരിലേക്ക് അന്വേഷണം നീണ്ടത്.

കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തുവന്ന സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണു വന്‍ സ്വര്‍ണക്കടത്തിന്റെ ചുരുളഴിയുന്നത്.

സ്വര്‍ണം പുറത്തേക്കു കടത്താന്‍ സഹായിക്കുന്ന 6 താല്‍ക്കാലിക ജീവനക്കാര്‍ മുന്‍പു പിടിയിലായിരുന്നു. ഇവരില്‍ നിന്നുള്ള വിവരമാണു തിരുവനന്തപുരം വിമാനത്താവളത്തിലെ അതുവരെയുള്ള ഏറ്റവും വലിയ സ്വര്‍ണ വേട്ടയിലേക്കു ഡിആര്‍ഐയെ എത്തിച്ചത്. ദുബായില്‍ ബ്യൂട്ടി സലൂണ്‍ നടത്തുന്നയാളാണ് സെറീന ഷാജി. അവിടെ ഒരു നിര്‍മാണ കമ്പനിയിലും ബിസിനസ് പങ്കാളിയാണ്. സെറീനയാണ് സ്വര്‍ണം എത്തിക്കുന്നതിനു നേതൃത്വം നല്‍കുന്നത്. ഇവര്‍ മിക്കപ്പോഴും ദുബായിലാണ് താമസം.

സുനില്‍കുമാര്‍ ആശ്രിത നിയമനത്തിലൂടെ ലഭിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജോലിയില്‍ നിന്ന് അവധിയെടുത്താണ് സ്വര്‍ണക്കടത്തിന് ഇറങ്ങിയത്. സുനിലും സെറീനയും ചേര്‍ന്ന് 6 മാസത്തിനിടെ 5 തവണ സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. തിരുവനന്തപുരത്തെ അഭിഭാഷകനായ ബിജുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു കടത്ത്

സെറീനയുടെ ബ്യൂട്ടിക് കേന്ദ്രീകരിച്ചാണ് ദുബായില്‍ സംഘം പ്രവര്‍ത്തിച്ചത്. സംസ്ഥാനത്ത് നിന്നും സെറീനയുടെ നേതൃത്വത്തില്‍ സ്ത്രീകളെ എത്തിച്ചു ബ്യൂട്ടിക്കില്‍ പരിശീലനം നല്‍കിയാണ് സ്വര്‍ണക്കടത്തില്‍ ഉപയോഗിച്ചിരുന്നത്. വിശ്വസ്തര്‍ ആയി തോന്നുന്നവരെ മാത്രമാണ് കാരിയര്‍ ആയി ഉപയോഗിച്ചു വന്നത്. ഈ സംഘത്തില്‍ ഒരു ലക്ഷം രൂപ വരെ മാസം ലഭിച്ചു വന്ന സ്ഥിരം കടത്തുകാര്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/2OXiUHz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages