ഗോവ വഴിയും സ്വര്‍ണ്ണം കടത്തി, ഒറ്റുകാരെ പേടിച്ച് കേരളത്തിലേക്ക് തിരിച്ചുപോന്നു ; റോഡ് മാര്‍ഗ്ഗം സ്വര്‍ണം കൊണ്ടുവരാന്‍ കാരിയര്‍മാരാകുന്നത് നടിമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 23, 2020

ഗോവ വഴിയും സ്വര്‍ണ്ണം കടത്തി, ഒറ്റുകാരെ പേടിച്ച് കേരളത്തിലേക്ക് തിരിച്ചുപോന്നു ; റോഡ് മാര്‍ഗ്ഗം സ്വര്‍ണം കൊണ്ടുവരാന്‍ കാരിയര്‍മാരാകുന്നത് നടിമാര്‍

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഗോവ വഴിയും സ്വര്‍ണം കടത്തിയെന്നു കസ്റ്റംസ്. ദുബായില്‍നിന്നു ബംഗളുരു, ഹൈദരാബാദ് വിമാനങ്ങളിലെത്തുന്ന സ്വര്‍ണം ഗോവയില്‍ ഇറക്കിയശേഷമാണു മംഗലാപുരത്തും കേരളത്തിലും എത്തിച്ചിരുന്നത്. കെ.ടി. റമീസിനു വേണ്ടി കൊണ്ടുവന്ന സ്വര്‍ണം വടക്കന്‍കേരളത്തിലെ വിവിധ ജൂവലറികളിലാണു വിറ്റത്.

പോലീസിന്റെയും ഒറ്റുസംഘങ്ങളുടെയും കണ്ണുവെട്ടിച്ച് ഗോവ വഴിയുള്ള സ്വര്‍ണക്കടത്ത് സാഹസമായതോടെയാണു കേരളത്തിലേക്കു നേരിട്ടെത്തിക്കാന്‍ തീരുമാനിച്ചതും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ നയതന്ത്ര കാര്‍ഗോ തെരഞ്ഞെടുത്തതും. ഗോവയില്‍നിന്നു സ്വര്‍ണം റോഡ് മാര്‍ഗം കൊണ്ടുവരാന്‍ നടിമാര്‍ ഉള്‍പ്പെടെയുള്ള കാരിയര്‍മാരെയാണ് ഉപയോഗിച്ചത്. കഴിഞ്ഞവര്‍ഷം ആദ്യവും രണ്ട് കിലോഗ്രാം സ്വര്‍ണം ഇത്തരത്തില്‍ കടത്തിയിരുന്നു.

കാരിയര്‍മാര്‍ വന്‍തുക ആവശ്യപ്പെട്ടു തുടങ്ങിയതും ഒറ്റുമെന്നു സംശയമുയര്‍ന്നതുമാണു ഗോവ ഉപേക്ഷിക്കാന്‍ കാരണമായത്. ദുബായില്‍നിന്നു സ്വര്‍ണവുമായെത്തുന്നയാള്‍ സീറ്റിനു താഴെ ഒളിപ്പിച്ചശേഷം ഗോവയില്‍ ഇറങ്ങും. അവിടെനിന്നു ബംഗളുരുവിനോ ഹൈദരാബാദിനോ പോകാന്‍ കയറുന്ന കാരിയര്‍ക്കാണു സ്വര്‍ണം സുരക്ഷിതമായി പുറത്തിറക്കേണ്ട ചുമതല. ആഭ്യന്തര സര്‍വീസായതിനാല്‍ കസ്റ്റംസ് പരിശോധന ഉണ്ടാകില്ല.

കാരിയര്‍ ടോയ്‌ലറ്റില്‍ കൊണ്ടുവയ്ക്കുന്ന സ്വര്‍ണം ശുചീകരണത്തൊഴിലാളികളോ മറ്റോ പുറത്തെത്തിക്കും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗോവ വിമാനത്താവളത്തില്‍ എയര്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയതോടെയാണു പ്രതികള്‍ കളം മാറ്റിയത്. റമീസ് ദക്ഷിണേന്ത്യയിലെ സ്വര്‍ണക്കടത്ത് റാക്കറ്റിന്റ പ്രധാനകണ്ണിയാണെന്നു കസ്റ്റംസ് പറയുന്നു.

സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയതും റമീസിന്റെ സംഘമാണ്. കേസിലെ മൂന്നാംപ്രതി കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിനു പിന്നിലെ മലയാളി വമ്പന്‍മാരെ കണ്ടെത്താന്‍ കസ്റ്റംസ് ദുബായ് പോലീസിന്റെ സഹായം തേടും. ഫൈസലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു.



from mangalam.com https://ift.tt/32OjWOp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages