സോണിയാഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 30, 2020

സോണിയാഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വ്യാഴാഴ്ച വൈകീട്ടോടെ ന്യൂഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈകീട്ട് ഏഴിനാണ് സോണിയയെ ആശുപത്രിയിലെത്തിച്ചത്.

പതിവ് പരിശോധനകള്‍ക്കാണ് സോണിയ എത്തിയതെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വയറുവേദനയെ തുടര്‍ന്ന് സോണിയ ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇതിനിടെ, വ്യാഴാഴ്ച കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങളുടെ യോഗം സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.



from mangalam.com https://ift.tt/2XdkGZK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages