സ്വര്‍ണപ്പണിക്കാരനു ദിവസക്കൂലി 3500 രൂപ, ജോലി രാത്രിയില്‍, കാരിയര്‍മാരെ ജാമ്യത്തിലിറക്കാന്‍ സ്ഥിരം വക്കീല്‍ ; കടത്തുന്ന സ്വര്‍ണമിശ്രിതം വേര്‍തിരിക്കാന്‍ കോഴിക്കോട് പ്രത്യേകകേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 30, 2020

സ്വര്‍ണപ്പണിക്കാരനു ദിവസക്കൂലി 3500 രൂപ, ജോലി രാത്രിയില്‍, കാരിയര്‍മാരെ ജാമ്യത്തിലിറക്കാന്‍ സ്ഥിരം വക്കീല്‍ ; കടത്തുന്ന സ്വര്‍ണമിശ്രിതം വേര്‍തിരിക്കാന്‍ കോഴിക്കോട് പ്രത്യേകകേന്ദ്രം

മലപ്പുറം: ഗള്‍ഫില്‍നിന്നു വിമാനത്താവളം വഴി എത്തിക്കുന്ന സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുക്കാന്‍ കോഴിക്കോട് നടക്കാവില്‍ പ്രത്യേകകേന്ദ്രം. രായ്ക്കുരാമാനം മിശ്രിതം വേര്‍തിരിച്ചെടുക്കുന്ന സ്വര്‍ണപ്പണിക്കാരനു കൂലി 3500 രൂപ. പതിവായി രാത്രി 11-ന് തുടങ്ങുന്ന ജോലി പുലര്‍ച്ചെ മൂന്നുവരെ.

മലപ്പുറം വള്ളുവമ്പ്രം, മോങ്ങം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന്റെ നടക്കാവിലെ ഈ താവളത്തില്‍ കോഴിക്കോട് കൊടുവള്ളി സംഘവും എത്താറുണ്ട്. കരിപ്പൂര്‍ വിമാനത്താവളം വഴി, ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവരെ എത്തിക്കുന്ന സ്വര്‍ണം കൊണ്ടോട്ടി കൊട്ടൂക്കര പൂളപ്പാടത്തെ കേന്ദ്രത്തിലാണു കൈമാറ്റംചെയ്യുന്നത്. സ്വര്‍ണക്കടത്ത് മാഫിയയ്ക്കായി കോടതികളില്‍ ഹാജരാകുന്നതു മലപ്പുറം മോങ്ങത്തെ ഒരു യുവ അഭിഭാഷകന്‍.

പിടിക്കപ്പെടുന്ന കാരിയര്‍മാരെ ജാമ്യത്തിലിറക്കുന്നത് ഉള്‍പ്പെടെയുള്ള നിയമസഹായമാണ് ഇയാള്‍ നല്‍കുന്നത്. സ്വര്‍ണം കടത്താന്‍ 15 ദിവസത്തെ കരാറിലാണു യുവാക്കളെ വിസിറ്റിങ് വിസയില്‍ ഗള്‍ഫിലേക്ക് അയയ്ക്കുന്നത്. 30,000 രൂപയാണു പ്രതിഫലം. മുഴുവന്‍ ചെലവും വഹിക്കാന്‍ ഗള്‍ഫില്‍ ഏജന്റുമാരുണ്ട്. 15 ദിവസത്തെ കരാറാണെങ്കിലും കാരിയര്‍മാരില്‍ പലരും ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്തും. ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ പിന്നീട് മറ്റൊരു രീതിയിലാകും സ്വര്‍ണക്കടത്ത്. മലബാര്‍ കേന്ദ്രീകരിച്ചുള്ള കാരിയര്‍മാരില്‍ അമുസ്ലിംകള്‍ക്കു പ്രത്യേകപരിഗണനയുണ്ട്.

വയനാട് കേന്ദ്രീകരിച്ചുള്ള ഒരു സ്ത്രീയും ഇവരുടെ സ്ഥിരം കാരിയറാണ്. കരിപ്പൂരിനു പുറമേ കോയമ്പത്തൂര്‍, തിരുവനന്തപുരം, കൊച്ചി, ഗോവ വിമാനത്താവളങ്ങള്‍ വഴിയും ഈ സംഘം സ്വര്‍ണം കടത്താറുണ്ട്. പിടിക്കപ്പെട്ടാല്‍ ജാമ്യത്തിലിറക്കാന്‍ അഭിഭാഷകനും ജാമ്യക്കാരും തയാര്‍. സ്ഥിരം കാരിയര്‍മാരല്ലാതെ, യാത്രക്കാരെ ഉപയോഗിച്ചും സ്വര്‍ണക്കടത്തുണ്ട്. സ്വര്‍ണം പിടികൂടപ്പെട്ടാലും കാരിയര്‍മാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. തുടര്‍ന്നും കാരിയര്‍മാരുടെ വിശ്വാസമാര്‍ജിക്കാന്‍ ഇതാവശ്യമാണ്.



from mangalam.com https://ift.tt/311WB9v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages