തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്തേക്കും. കസ്റ്റംസിന്റെയും എൻ.ഐ.എയുടേയും ഓരോ സംഘങ്ങൾ നിലവിൽ തലസ്ഥാനത്തുണ്ട്. ഇന്നലെ കസ്റ്റംസ് ശിവശങ്കറിന്റെ മൊഴിയെടുക്കും എന്നും സുചനകളുണ്ടായിരുന്നുവെങ്കിലുംഅതുണ്ടായില്ല. ഇന്ന് കസ്റ്റംസ് അദ്ദേഹത്തിന്റെ മൊഴിയെടുത്തേക്കും എന്നാണ് വിവരം. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലുള്ള ശിവശങ്കറിന്റെ ഫ്ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. നിർണായ വിവരങ്ങൾ ലഭിച്ചതായാണ് വിവരം. നേരത്തെ സരിത്തിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ശിവശങ്കറിലേക്ക് ബന്ധിപ്പിക്കുന്നതെന്നാണ് വിവരം. തിരുവനന്തപുരത്തുള്ള എൻഐഎ സംഘം ഇന്നലെ സരിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്റെ ഓഫീസിൽ എൻഐഎ പരിശോധന നടത്താനുള്ള സാധ്യതയുമുണ്ട്. Content Highlights: Gold Smuggling Case: Customs may record statement Of Former IT Secretary M Sivasankar
from mathrubhumi.latestnews.rssfeed https://ift.tt/2CwXDSs
via
IFTTT
No comments:
Post a Comment