സാന്‍ ഡിയാഗോ: കാലിഫോര്‍ണിയയില്‍ സാന്‍ ഡിയാഗോയിലെ നേവല്‍ ബേസില്‍ കപ്പലില്‍ അഗ്നിബാധ. പതിനേഴ് നാവികരും നാല് പ്രദേശവാസികള്‍ക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്ന് നേവല്‍ സര്‍ഫേസ് ഫോഴ്‌സ് വക്താവ് മൈക്ക് റാണെ പറഞ്ഞു.
അപകടം നടക്കുമ്പോള്‍ കപ്പലില്‍ 160 ഓളം നാവികരുണ്ടായിരുന്നു. പ്രദേശിക സമയം ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് യു.എസ്.എസ് ബോണ്‍ഹോം റിചാര്‍ഡ് എന്ന കനപ്പലില്‍ തീപിടുത്തമുണ്ടായത്. തീയ്‌ക്കൊപ്പം കനത്ത പുകയും ഉയര്‍ന്നു. ബോണ്‍ഹോം റിചാര്‍ഡ് കമ്പനിയുടെ ആസ്ഥാനമായ സാന്‍ ഡിയാഗോയില്‍ കപ്പല്‍ അറ്റക്കുറ്റപ്പണിക്ക് എത്തിച്ചതായിരുന്നു.
from mangalam.com https://ift.tt/302G2K1
via IFTTT
No comments:
Post a Comment