കൊച്ചി : സിനിമാമേഖലയ്ക്കും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കും മാത്രമല്ല രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികള്‍ക്കുള്ള കോഴപ്പണമായും സംസ്ഥാനത്തേക്കു സ്വര്‍ണക്കട്ടികള്‍ ഒഴുകുന്നു. കേരളത്തില്‍ നടക്കുന്ന പല വന്‍കിട നിയമവിരുദ്ധ ഇടപാടുകള്‍ക്കുമുള്ള അഴിമതിപ്പണം െകെമാറ്റം ചെയ്യപ്പെടുന്നത് ദുബായ് കേന്ദ്രീകരിച്ചാണ്. ഈ പണത്തിനു പകരം സ്വര്‍ണക്കട്ടികള്‍ എത്തിച്ചുനല്‍കുന്നതിന് തിരുവനന്തപുരം മോഡല്‍ കള്ളക്കടത്താണ് പലരും പ്രയോജനപ്പെടുത്തുന്നത്. പരമ്പരാഗത സ്വര്‍ണവിപണിയില്‍ ഇത് നികുതിവെട്ടിപ്പ് നടത്തി വിറ്റ് പണമാക്കിമാറ്റുകയും ചെയ്യും.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഹവാല സംഘവും ഉദ്യോഗസ്ഥലോബികളും ചേര്‍ന്ന് ചില സ്വര്‍ണവ്യാപാരികളുടെ സഹായത്തോടെയാണ് നികുതിവെട്ടിപ്പ് നടത്തുന്നത്. സ്വര്‍ണം വിറ്റഴിച്ച് കോഴപ്പണത്തിന്റെ ഗുണഭോക്താവിനു കമ്മീഷന്‍ കഴിച്ചുള്ള തുക െകെമാറും. ഇതുസംബന്ധിച്ച് വാണിജ്യ നികുതിവകുപ്പ് നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍നിന്ന് അഴിമതിയുടെ ഒരറ്റം രാഷ്ട്രീയ നേതാക്കളില്‍ എത്തിനില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. പാര്‍ട്ടി ഫണ്ട് എന്ന നിലയ്ക്കും രാഷ്ട്രീയകക്ഷികള്‍ക്ക് പണത്തിന് പകരം സ്വര്‍ണം െകെമാറുന്ന പതിവുണ്ട്.
ഇത്തരം ഇടപാടുകള്‍ക്ക് നയതന്ത്ര ചാനല്‍ ഉപയോഗിപ്പെടുത്തിയിട്ടുണ്ടോ എന്നതാണ് പുതിയ ചോദ്യം.സംഘടിത കുറ്റവാളികള്‍ക്കു പണം എന്ന നിലയ്ക്കും തുടര്‍നിക്ഷേപം എന്ന നിലയ്ക്കും രാജ്യാന്തര തലത്തില്‍ അംഗീകാരം നേടിയ വിനിമയ മാര്‍ഗമാണ് 'മെറ്റല്‍ കറന്‍സി' എന്ന ഓമന പേരില്‍ വിളിക്കപ്പെടുന്ന സ്വര്‍ണം. ജുവലറികള്‍ ബില്ലുനല്‍കി വാങ്ങുന്ന സ്വര്‍ണത്തോടൊപ്പം അനധികൃതസ്വര്‍ണവും ഒറ്റബില്ലില്‍പ്പെടുത്തി ജി.എസ്.ടി. വെട്ടിക്കുന്ന കേസുകള്‍ വര്‍ധിച്ചുവരികയാണ്. രാജ്യത്തു നോട്ടുനിരോധനത്തിന് ശേഷം ഇത്തരം ഇടപാടുകള്‍ വര്‍ധിച്ചതായാണു കണക്ക്. കള്ളക്കടത്തില്‍ എത്തിച്ച സ്വര്‍ണത്തിന്റെ റിക്കവറി എളുപ്പമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
from mangalam.com https://ift.tt/2ZWEGjO
via IFTTT
No comments:
Post a Comment